---
title: "തൃച്ചംബരം വിക്രാനന്തപുരം ക്ഷേത്ര കളിയാട്ട മഹോത്സവത്തിന് സമാപനമായി"
english_title: "Thrichambaram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111486/thrichambaram"
published_at: "2023-04-28T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644b98ed5b3a8_IMG-20230428-WA0124.jpg"
keywords: []
---

# തൃച്ചംബരം വിക്രാനന്തപുരം ക്ഷേത്ര കളിയാട്ട മഹോത്സവത്തിന് സമാപനമായി

> **Lead Summary:**  തൃച്ചംബരം വിക്രാനന്തപുരം ക്ഷേത്ര കളിയാട്ട മഹോത്സവത്തിന് സമാപനമായി. പുലർച്ചെ കെട്ടിയാടിയ ചാമുണ്ഡി തിറയുടെ അഗ്നി പ്രവേശം കാണാൻ നിരവധി പേരാണ് എത്തിയത്. ഏപ്രിൽ 23 നാണ് ക്ഷേത്രത്തിൽ കളിയാട്ട മഹോത്സവത്തിന് തുടക്കം കുറിച്ചത്.

## Article Content

 തൃച്ചംബരം വിക്രാനന്തപുരം ക്ഷേത്ര കളിയാട്ട മഹോത്സവത്തിന് സമാപനമായി. പുലർച്ചെ കെട്ടിയാടിയ ചാമുണ്ഡി തിറയുടെ അഗ്നി പ്രവേശം കാണാൻ നിരവധി പേരാണ് എത്തിയത്. ഏപ്രിൽ 23 നാണ് ക്ഷേത്രത്തിൽ കളിയാട്ട മഹോത്സവത്തിന് തുടക്കം കുറിച്ചത്.

ഉത്സവത്തിന്റെ ഭാഗമായി പൂതാടി മല കിടാരൻ തെയ്യം, നയനാർ കൈ ക്കോളൻ തെയ്യം, ഊർപ്പഴശ്ശി വേട്ടക്കൊരുമകൻ, പടക്കത്തി ഭഗവതി, തീചാമുണ്ഡി, വിഷ്ണുമൂർത്തി, ക്ഷേത്രപാലകൻ , ഭഗവതിയമ്മയുടെ തിരുമുടി നിവരൽ തുടങ്ങി നിരവധി തെയ്യ കോലങ്ങൾ കെട്ടിയാടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111486/thrichambaram)