---
title: "കൂത്തുപറമ്പ് മണ്ഡലത്തിൽ പുതിയ പദ്ധതി നിർദേശങ്ങൾ ചർച്ച ചെയ്യാൻ  അവലോകന യോഗങ്ങൾക്ക്‌ തുടക്കമായി"
english_title: "Kuthuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111489/kuthuparamba"
published_at: "2023-04-28T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644b9e92081b4_Screenshot_2023-04-28-15-52-42-85_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കൂത്തുപറമ്പ് മണ്ഡലത്തിൽ പുതിയ പദ്ധതി നിർദേശങ്ങൾ ചർച്ച ചെയ്യാൻ  അവലോകന യോഗങ്ങൾക്ക്‌ തുടക്കമായി

> **Lead Summary:** **കൂത്തുപറമ്പ**: മണ്ഡലത്തിൽ നിലവിൽ നടപ്പിലാക്കേണ്ട വിവിധ പദ്ധതികൾക്ക് വേഗം കൂട്ടുന്നതിനും പുതിയ പദ്ധതി നിർദേശങ്ങൾ ചർച്ച ചെയ്യാനുമായി തദ്ദേശ സ്ഥാപനതലത്തിൽ അവലോകന യോഗങ്ങൾക്ക്‌ തുടക്കമായി. പാനൂർ നഗരസഭാ തല യോഗം വ്യാപാരഭവനിൽ കെ.പി.മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ വി.നാസർ മാസ്റ്റർ അധ്യക്ഷനായി.

## Article Content

**കൂത്തുപറമ്പ**: മണ്ഡലത്തിൽ നിലവിൽ നടപ്പിലാക്കേണ്ട വിവിധ പദ്ധതികൾക്ക് വേഗം കൂട്ടുന്നതിനും പുതിയ പദ്ധതി നിർദേശങ്ങൾ ചർച്ച ചെയ്യാനുമായി തദ്ദേശ സ്ഥാപനതലത്തിൽ അവലോകന യോഗങ്ങൾക്ക്‌ തുടക്കമായി. പാനൂർ നഗരസഭാ തല യോഗം വ്യാപാരഭവനിൽ കെ.പി.മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ വി.നാസർ മാസ്റ്റർ അധ്യക്ഷനായി.

വൈസ് ചെയർപേഴ്സൺ പ്രീത അശോക്, സ്റ്റാൻ്റിംഗ്‌ കമ്മിറ്റി അധ്യക്ഷൻ മാരായ പി.കെ.ഇബ്രാഹിം ഹാജി, ടി.കെ.ഹനീഫ, ഉമൈസ തി രുവമ്പാടി, അഷീഖജും ന ടീച്ചർ, നഗരസഭ സിക്രട്ടറി എപ്രവീൺ, അസി.ഡവലപ്പ്മെൻറ് കമ്മീഷണർ വി.അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു.വിവിധ വകുപ്പ് മേധാവികൾ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111489/kuthuparamba)