---
title: "തുവ്വക്കുന്നിൽ നിർമ്മിച്ച സ്മാർട്ട് അങ്കണവാടി കെട്ടിടമുദ്ഘാടനവും, യാത്രയയപ്പും നടന്നു"
english_title: "Kunnoth Paramb Panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111495/kunnoth-paramb-panchayat"
published_at: "2023-04-28T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644ba1652b975_Screenshot_2023-04-28-15-57-39-01_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തുവ്വക്കുന്നിൽ നിർമ്മിച്ച സ്മാർട്ട് അങ്കണവാടി കെട്ടിടമുദ്ഘാടനവും, യാത്രയയപ്പും നടന്നു

> **Lead Summary:** **കുന്നോത്തുപറമ്പ്**: പഞ്ചായത്തിൽ എട്ടാം വാർഡ് തുവ്വക്കുന്നിൽ നിർമ്മിച്ച സ്മാർട്ട് അങ്കണവാടി കെട്ടിടമുദ്ഘാടനവും, 16 വർഷത്തെ സേവനത്തിന് ശേഷം അങ്കണവാടിയിൽ നിന്നും വിരമിക്കുന്ന അധ്യാപിക നാരായണിക്കുള്ള യാത്രയയപ്പും കെട്ടിടോദ്ഘാടനവും, അധ്യാപികക്കുള്ള ഉപഹാര സമർപ്പണവും കെപി മോഹനൻ എംഎൽഎ നിർവഹിച്ചു.

## Article Content

**കുന്നോത്തുപറമ്പ്**: പഞ്ചായത്തിൽ എട്ടാം വാർഡ് തുവ്വക്കുന്നിൽ നിർമ്മിച്ച സ്മാർട്ട് അങ്കണവാടി കെട്ടിടമുദ്ഘാടനവും, 16 വർഷത്തെ സേവനത്തിന് ശേഷം അങ്കണവാടിയിൽ നിന്നും വിരമിക്കുന്ന അധ്യാപിക നാരായണിക്കുള്ള യാത്രയയപ്പും കെട്ടിടോദ്ഘാടനവും, അധ്യാപികക്കുള്ള ഉപഹാര സമർപ്പണവും കെപി മോഹനൻ എംഎൽഎ നിർവഹിച്ചു.

കുന്നോത്തു പറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് കെ ലത അധ്യക്ഷയായി. ഐസിഡിസി സൂപ്പർ വൈസർ ഇ സൂര്യ റിപ്പോർട്ടവതരിപ്പിച്ചു. മുൻ മണ്ഡലം എംഎൽഎ കെകെ ശൈലജയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുമനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തികരിച്ചത്.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ അനിൽകുമാർ, സെക്രട്ടറി വിവി പ്രസാദ്, ജില്ലാ പഞ്ചായത്തംഗം ഉഷ രയരോത്ത്, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി ഷൈറീന, സ്റ്റാൻ്റിംഗ് കമ്മിററി ചെയർമാൻ വിപി ശാന്ത, പി മഹിജ, സാദിഖ് പാറാട്, ചന്ദ്രിക പതിയൻ്റവിടെ, കെപി സഫരിയ, കെസി ജിയേഷ്, കെകെ സനൂപ്, പിഎം പ്രീത, സിപിഐ എം പൊയിലൂർ ലോക്കൽ സെക്രട്ടറി വിഎം ചന്ദ്രൻ, കെപി പ്രഭാകരൻ, പി സതീശൻ, ഭാസ്ക്കരൻ കുട്ടക്കെട്ടിൽ, കെകെ അനസ്, എം സുകുമാരൻ എന്നിവർ സംസാരിച്ചു. എൻപി അനിത സ്വാഗതവും, ടിഎൻ രാമദാസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111495/kunnoth-paramb-panchayat)