---
title: "ഡിവൈഎഫ്ഐ പിണറായി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിക്കറ്റ് ടൂർണമെന്റ്സംഘടിപ്പിച്ചു"
english_title: "D Y F I"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111500/d-y-f-i"
published_at: "2023-04-28T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644ba72e99419_IMG-20230428-WA0119.jpg"
keywords: []
---

# ഡിവൈഎഫ്ഐ പിണറായി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിക്കറ്റ് ടൂർണമെന്റ്സംഘടിപ്പിച്ചു

> **Lead Summary:** **പിണറായി**: ഡിവൈഎഫ്ഐ പിണറായി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിക്കറ്റ് ടൂർണമെന്റ്സംഘടിപ്പിച്ചു. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി ഷിജിത്ത് ഉദ്ഘാടനം ചെയ്തു. യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിന്റെ ഭാഗമായാണ് ഡിവൈഎഫ്ഐ പിണറായി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിക്കറ്റ് ടൂർണമെന്റ് സഘടിപ്പിച്ചത്.

## Article Content

**പിണറായി**: ഡിവൈഎഫ്ഐ പിണറായി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിക്കറ്റ് ടൂർണമെന്റ്സംഘടിപ്പിച്ചു. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി ഷിജിത്ത് ഉദ്ഘാടനം ചെയ്തു. യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിന്റെ ഭാഗമായാണ് ഡിവൈഎഫ്ഐ പിണറായി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിക്കറ്റ് ടൂർണമെന്റ് സഘടിപ്പിച്ചത്.

ബ്ലോക്കിലെ 12 മേഖല കമ്മിറ്റികൾ പങ്കെടുത്ത മത്സരത്തിൽ കോട്ടയം മേഖല കമ്മിറ്റി ചാമ്പ്യന്മാരായി. പിണറായി മേഖല കമ്മിറ്റി രണ്ടാം സ്ഥാനം നേടി. ബെസ്റ്റ് പ്ലേയറായി കോട്ടയം നോർത്ത് മേഖലയിലെ അഖിലിനെയും മാൻ ഓഫ് ദി സിരീസ് ആയി റനീഷിനേയും മികച്ച ബോളറായി പിണറായി മേഖലയിലെ അഫ്രീദിയേയും തെരഞ്ഞെടുത്തു. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി ഷിജിത്ത് ഉദ്ഘാടനം ചെയ്തു. റിതുൻ ദാസ് അധ്യക്ഷനായി.

ജില്ലാ കമ്മിറ്റി അംഗങ്ങളായ വി ശരത്, കെ ആരതി, കോട്ടയം പഞ്ചായത്ത് പ്രസിഡന്റ് സി രാജീവൻ, പി രാഘവൻ എന്നിവർ സംസാരിച്ചു. വിജയികൾക്കുള്ള സമ്മാന ദാനം ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം പി എം അഖിൽ ഉദ്ഘാടനം ചെയ്തു. കെ ശരൺജിത്ത് അധ്യക്ഷനായി. കെ റിജിൻ, റിതുൻ ദാസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111500/d-y-f-i)