---
title: "സ്റ്റുഡന്റ് പോലീസ് കേഡറ്റ് സമ്മർ ക്യാമ്പിന് പാതിരിയാട് കോട്ടയം രാജാസ് ഹൈസ്ക്കൂളിൽ തുടക്കമായി"
english_title: "Student Police Cadet"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111504/student-police-cadet"
published_at: "2023-04-28T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644babc75cd47_IMG-20230428-WA0006.jpg"
keywords: []
---

# സ്റ്റുഡന്റ് പോലീസ് കേഡറ്റ് സമ്മർ ക്യാമ്പിന് പാതിരിയാട് കോട്ടയം രാജാസ് ഹൈസ്ക്കൂളിൽ തുടക്കമായി

> **Lead Summary:** **പാതിരിയാട്**: സ്റ്റുഡന്റ് പോലീസ് കേഡറ്റ് സമ്മർ ക്യാമ്പിന് പാതിരിയാട് കോട്ടയം രാജാസ് ഹൈസ്ക്കൂളിൽ തുടക്കമായി. 4 ദിവസങ്ങളിലായി 10 സെഷനുകളും 14 ആക്ടിവിറ്റികളും ഉൾക്കൊള്ളിച്ചാണ് ക്യാംപ് നടക്കുന്നത്. അഷ്ടമാർഗ അധിഷ്ഠിതമായാണ് ഓരോ ദിവസത്തെയും വിഷയം ക്രമപ്പെടുത്തിയിരിക്കുന്നത്.

## Article Content

**പാതിരിയാട്**: സ്റ്റുഡന്റ് പോലീസ് കേഡറ്റ് സമ്മർ ക്യാമ്പിന് പാതിരിയാട് കോട്ടയം രാജാസ് ഹൈസ്ക്കൂളിൽ തുടക്കമായി. 4 ദിവസങ്ങളിലായി 10 സെഷനുകളും 14 ആക്ടിവിറ്റികളും ഉൾക്കൊള്ളിച്ചാണ് ക്യാംപ് നടക്കുന്നത്. അഷ്ടമാർഗ അധിഷ്ഠിതമായാണ് ഓരോ ദിവസത്തെയും വിഷയം ക്രമപ്പെടുത്തിയിരിക്കുന്നത്.

പരിസ്ഥിതി, സമൂഹം, സമ്പദ് വ്യവസ്ഥ എന്നിവയുമായി ബന്ധപ്പെട്ട വിഷയങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.പി.അനിത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി.കെ.ഉത്തമൻ അധ്യക്ഷത വഹിച്ചു.

പ്രധാനാധ്യാപിക രജനി അതിയേടത്ത്, ഇ.പ്രവിത്ത്, സ്ക്കൂൾ മാനേജർ കെ. വി.കരുണാകരൻ, എം. തുഷാര, വിനോദൻ, കെ.ഷുഹൈബ്, കെ.സിത്താര എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111504/student-police-cadet)