---
title: "കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സമ്മര്‍ ക്യാമ്പിന് തുടക്കമായി"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111505/kelakam"
published_at: "2023-04-28T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644bae03c6de3_IMG-20230428-WA0130.jpg"
keywords: []
---

# കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സമ്മര്‍ ക്യാമ്പിന് തുടക്കമായി

> **Lead Summary:** **കേളകം**: ജീവിതപ്രതിസന്ധികളില്‍ തളരാതെ ആത്മവിശ്വാസത്തോടെ അവയെ നേരിടാന്‍ പുതുതലമുറയെ ഒരുക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ക്കായി നടത്തുന്ന നാല് ദിവസത്തെ സമ്മര്‍ ക്യാമ്പിന് തുടക്കമായി. കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സി ടി അനീഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

## Article Content

**കേളകം**: ജീവിതപ്രതിസന്ധികളില്‍ തളരാതെ ആത്മവിശ്വാസത്തോടെ അവയെ നേരിടാന്‍ പുതുതലമുറയെ ഒരുക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ക്കായി നടത്തുന്ന നാല് ദിവസത്തെ സമ്മര്‍ ക്യാമ്പിന് തുടക്കമായി. കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സി ടി അനീഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കേളകം പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജാന്‍സി മാത്യു മുഖ്യപ്രഭാഷണവും ഫാ. വര്‍ഗീസ് കവണാട്ടേല്‍ അനുഗ്രഹ പ്രഭാഷണവും നടത്തി. പിടിഎ പ്രസിഡന്‍റ് സജീവന്‍ എം പി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ സുനിത വാത്യാട്ട്, സീനിയര്‍ ടീച്ചര്‍ ഷീന ജോസ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

കമ്യൂണിറ്റി പോലീസ് ഓഫീസര്‍ അശ്വതി കെ ഗോപിനാഥ് ക്യാമ്പ് വിശദീകരണം നടത്തി. ഹെഡ്മാസ്റ്റര്‍ എം വി മാത്യു സ്വാഗതവും സിപിഒ ജോബി ഏലിയാസ് നന്ദിയും പറഞ്ഞു. സുസ്ഥിര ഉപഭോഗം, ആത്മഹത്യാപ്രതിരോധം എന്നിവയിലൂന്നിയാണ് ക്യാമ്പ് നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111505/kelakam)