---
title: "കൊളായി മേനപ്രം ഈസ്റ്റ് എ യുപി സ്കൂളിൽ ശതാബ്ദി ആഘോഷം 29, 30 തീയതികളിലായി നടക്കും "
english_title: "Kolai Menapram East A UP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111509/kolai-menapram-east-a-up-school"
published_at: "2023-04-28T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644bb1f222a38_Screenshot_2023-04-28-17-12-42-43_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കൊളായി മേനപ്രം ഈസ്റ്റ് എ യുപി സ്കൂളിൽ ശതാബ്ദി ആഘോഷം 29, 30 തീയതികളിലായി നടക്കും 

> **Lead Summary:** **കൊളായി**: മേനപ്രം ഈസ്റ്റ് എ യു പി സ്കൂൾ ശതാബ്ദി ആഘോഷം ,പുതിയ കെട്ടിട ഉദ്ഘാടനം , യാത്രയയപ്പ് സമ്മേളനം, വാർഷികോത്സവം എന്നിവ ഏപ്രിൽ 29, 30 തീയതികളിലായി നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 29ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പൂർവ്വ അധ്യാപകർ നിർവഹിക്കും.

## Article Content

**കൊളായി**: മേനപ്രം ഈസ്റ്റ് എ യു പി സ്കൂൾ ശതാബ്ദി ആഘോഷം ,പുതിയ കെട്ടിട ഉദ്ഘാടനം , യാത്രയയപ്പ് സമ്മേളനം, വാർഷികോത്സവം എന്നിവ ഏപ്രിൽ 29, 30 തീയതികളിലായി നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 29ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പൂർവ്വ അധ്യാപകർ നിർവഹിക്കും.

1923 ൽ സ്ഥാപിതമായ സ്കൂൾ ഈ വർഷം ശതാബ്ദി ആഘോഷിക്കുകയാണ്. തുടർന്ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം കെ. പി. മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.പല്ലവി രതീഷ് മുഖ്യാതിഥിയായി പങ്കെടുക്കും.വിരമിക്കുന്ന പ്രധാന അധ്യാപിക വി , ഷീന, സഹ അധ്യാപിക ബേബി കനകം എന്നിവർക്കുള്ള ഉപഹാര സമർപ്പണം മാനേജർ കെ.കുഞ്ഞി പാർവതി ടീച്ചർ നിർവഹിക്കും.

സാഹിതി പുരസ്കാര ജേതാവ് എൻ.പത്മനാഭൻ മാസ്റ്ററെ തലശ്ശേരി ഡി ഇ ഒ എൻ.വി.ചന്ദ്രിക ആദരിക്കും.ചൊക്ലി എ ഇ ഒ വി. കെ. സുധി ഫോട്ടോ അനാഛാദനം ചെയ്യും.ചടങ്ങിൽ പാനൂർ നഗരസഭ ചെയർമാൻ വി. നാസർ മാസ്റ്റർ അധ്യക്ഷത വഹിക്കും.തുടർന്ന് കലാസന്ധ്യ, നാടകം എന്നിവ ഉണ്ടാകും. 30ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ശതാബ്ദി ആഘോഷം കെ. മുരളീധരൻ എം പി ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ ചൊക്ളി പഞ്ചായത്ത് പ്രസിഡണ്ട് സി. കെ. രമ്യ അധ്യക്ഷത വഹിക്കും.പ്രശാന്ത് മധു റിപ്പോർട്ട് അവതരിപ്പിക്കും.

തുടർന്ന് നൃത്ത സംഗീത വിരുന്ന്, നാടകം എന്നിവ ഉണ്ടാകും. ആഘോഷങ്ങളുടെ ഭാഗമായി വിവിധ മാസങ്ങളിലായി കലോത്സവം, കായികമേള, പൂർവ്വ വിദ്യാർത്ഥി സംഗമം ,പൂർവ്വ അധ്യാപക സംഗമം,അങ്കണവാടി കലോത്സവം,ആരോഗ്യ വിദ്യാഭ്യാസ, സാഹിത്യ ക്യാമ്പുകൾ,പ്രതിഭാ സംഗമം, കവിയരങ്ങ്, വനിതാ , വയോജന സംഗമം,സുവനീർ പ്രകാശനം എന്നിവ നടത്തുന്നതാണ്. വാർത്താ സമ്മേളനത്തിൽ കെ. അനിൽകുമാർ പ്രശാന്ത് മധു ,ആർ .നിധിൻ , സി.പി. റിനീഷ് , മുകുന്ദൻ പുലരി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111509/kolai-menapram-east-a-up-school)