---
title: "ആകാശവാണി എഫ് എം റിലേ സ്റ്റേഷൻ: പത്തനംതിട്ടക്കും സമർപ്പിച്ച് പ്രധാനമന്ത്രി"
english_title: "Narendramodi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111555/narendramodi"
published_at: "2023-04-29T06:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644c6af5944ba_download_(7).jpeg"
keywords: []
---

# ആകാശവാണി എഫ് എം റിലേ സ്റ്റേഷൻ: പത്തനംതിട്ടക്കും സമർപ്പിച്ച് പ്രധാനമന്ത്രി

> **Lead Summary:**  പത്തനംതിട്ട: പത്തനംതിട്ടയിൽ ആകാശവാണി എഫ് എം റിലേ സ്റ്റേഷൻ പ്രക്ഷേപണം തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈൻ വഴി സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട നഗരത്തിലെ മണ്ണാറമലയിലാണ് എഫ് എം സ്റ്റേഷൻ പ്രവർത്തിക്കുന്നത്. തിരുവനന്തപുരം ആകാശവാണിയിൽ നിന്നുള്ള പരിപാടികളാണ് സ്റ്റേഷനിൽ നിന്നും പ്രക്ഷേപണം ചെയ്യുക.

## Article Content

 പത്തനംതിട്ട: പത്തനംതിട്ടയിൽ ആകാശവാണി എഫ് എം റിലേ സ്റ്റേഷൻ പ്രക്ഷേപണം തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈൻ വഴി സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട നഗരത്തിലെ മണ്ണാറമലയിലാണ് എഫ് എം സ്റ്റേഷൻ പ്രവർത്തിക്കുന്നത്. തിരുവനന്തപുരം ആകാശവാണിയിൽ നിന്നുള്ള പരിപാടികളാണ് സ്റ്റേഷനിൽ നിന്നും പ്രക്ഷേപണം ചെയ്യുക.

രാജ്യത്തെ 91 എഫ് എം സ്റ്റേഷനുകളാണ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തത്. കേരളത്തിൽ പത്തനംതിട്ടയ്ക്ക് പുറമെ കായംകുളത്തും പുതിയ എഫ്എം സ്റ്റേഷൻ ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111555/narendramodi)