---
title: "കൂറ്റന്‍ ജയം: എന്നിട്ടും സഞ്ജുവിന്‍റെ രാജസ്ഥാനെ പിന്നിലാക്കി ഒന്നാം സ്ഥാനത്ത് എത്താനാവാതെ രാഹുലിന്‍റെ ലഖ്നൗ"
english_title: "Huge win, yet Rahul's Lucknow falls short of Sanju's Rajasthan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111612/huge-win-yet-rahuls-lucknow-falls-short-of-sanjus-rajasthan"
published_at: "2023-04-29T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644cb42556e67_Screenshot_2023-04-29-11-32-59-22_a23b203fd3aafc6dcb84e438dda678b6.jpg"
keywords: []
---

# കൂറ്റന്‍ ജയം: എന്നിട്ടും സഞ്ജുവിന്‍റെ രാജസ്ഥാനെ പിന്നിലാക്കി ഒന്നാം സ്ഥാനത്ത് എത്താനാവാതെ രാഹുലിന്‍റെ ലഖ്നൗ

> **Lead Summary:** **ലഖ്നൗ:** ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെ പഞ്ചറാക്കി കൂറ്റന്‍ ജയം നേടിയെങ്കിലും പോയന്‍റ് പട്ടികയില്‍ രാജസ്ഥാന്‍ റോയല്‍സിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനാവാതെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്. പഞ്ചാബ് കിംഗ്സിനെതിരെ 56 റണ്‍സിന്‍റെ കൂറ്റന്‍ ജയം നേടിയെങ്കിലും ലഖ്നൗ പോയന്‍റ് പട്ടികയിയില്‍ രാജസ്ഥാന്‍ റോയല്‍സിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ്. മികച്ച നെറ്റ് റണ്‍ റേറ്റിന്‍റെ കരുത്തിലാണ് രാജസ്ഥാന്‍ ഒന്നാം സ്ഥാനം കൈവിടാതിരുന്നത്.

## Article Content

**ലഖ്നൗ:** ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെ പഞ്ചറാക്കി കൂറ്റന്‍ ജയം നേടിയെങ്കിലും പോയന്‍റ് പട്ടികയില്‍ രാജസ്ഥാന്‍ റോയല്‍സിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനാവാതെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്. പഞ്ചാബ് കിംഗ്സിനെതിരെ 56 റണ്‍സിന്‍റെ കൂറ്റന്‍ ജയം നേടിയെങ്കിലും ലഖ്നൗ പോയന്‍റ് പട്ടികയിയില്‍ രാജസ്ഥാന്‍ റോയല്‍സിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ്. മികച്ച നെറ്റ് റണ്‍ റേറ്റിന്‍റെ കരുത്തിലാണ് രാജസ്ഥാന്‍ ഒന്നാം സ്ഥാനം കൈവിടാതിരുന്നത്.

രാജസ്ഥാന് +0.939 റണ്‍ റേറ്റുള്ളപ്പോള്‍ ലഖ്നൗവിന് +0.841 നെറ്റ് റണ്‍റേറ്റാണുള്ളത്. വമ്പന്‍ ജയത്തോടെ ലഖ്നൗ രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ഐപിഎല്‍ ആദ്യ പകുതി തീരുമ്പോള്‍ ഒന്നാം സ്ഥാനത്തായിരുന്ന ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നാലാം സ്ഥാനത്തേക്ക് വീണു. രാജസ്ഥാന്‍, ലഖ്നൗ, ചെന്നൈ ടീമുകളെക്കാള്‍ ഒരു മത്സരം കുറച്ചു കളിച്ച ഗുജറാത്ത് ടൈറ്റന്‍സ് ആണ് മൂന്നാം സ്ഥാനത്ത്. ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടാനിറങ്ങുന്ന ഗുജറാത്തിന് ജയിച്ചാല്‍ 12 പോയന്‍റുമായി ഒന്നാം സ്ഥാനത്തേക്ക് കയറാന്‍ അവസരമുണ്ട്. ഗുജറാത്ത് ജയിച്ചാല്‍ റോയല്‍സ് രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111612/huge-win-yet-rahuls-lucknow-falls-short-of-sanjus-rajasthan)