---
title: "ബൈജൂസ് ഓഫീസുകളിലും സി.ഇ.ഒ.ബൈജു രവീന്ദ്രന്റെ വീട്ടിലും ഇ.ഡി.റെയ്ഡ്"
english_title: "Byjus"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111626/byjus"
published_at: "2023-04-29T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644cc1ecce1d1_Screenshot_2023-04-29-12-28-20-68_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ബൈജൂസ് ഓഫീസുകളിലും സി.ഇ.ഒ.ബൈജു രവീന്ദ്രന്റെ വീട്ടിലും ഇ.ഡി.റെയ്ഡ്

> **Lead Summary:** **ബെംഗളൂരു**: വിദ്യാഭ്യാസ ടെക്നോളജി കമ്പനിയായ 'ബൈജൂസ് ന്റെ ബെംഗളൂരുവിലെ ഓഫീസുകളിലും സി.ഇ.ഒ.ബൈജു രവീന്ദ്രന്റെ വീട്ടിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. വിദേശ ഫണ്ടിങ് നിയമങ്ങൾ ലംഘിച്ചെന്ന ആരോപണങ്ങളിലാണ് റെയ്ഡ്. കമ്പനിയുടെ രണ്ട് ഓഫീസുകളിലും ബൈജു രവീന്ദ്രന്റെ താമസ സ്ഥലത്തുമാണ് റെയ്ഡ് നടത്തിയതെന്ന് ഇ.ഡി.അറിയിച്ചു.

## Article Content

**ബെംഗളൂരു**: വിദ്യാഭ്യാസ ടെക്നോളജി കമ്പനിയായ 'ബൈജൂസ് ന്റെ ബെംഗളൂരുവിലെ ഓഫീസുകളിലും സി.ഇ.ഒ.ബൈജു രവീന്ദ്രന്റെ വീട്ടിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. വിദേശ ഫണ്ടിങ് നിയമങ്ങൾ ലംഘിച്ചെന്ന ആരോപണങ്ങളിലാണ് റെയ്ഡ്. കമ്പനിയുടെ രണ്ട് ഓഫീസുകളിലും ബൈജു രവീന്ദ്രന്റെ താമസ സ്ഥലത്തുമാണ് റെയ്ഡ് നടത്തിയതെന്ന് ഇ.ഡി.അറിയിച്ചു.

പരിശോധനയിൽ നിരവധി രേഖകളും ഡാറ്റകളും പിടിച്ചെടുത്തതായും ഇ.ഡി.പത്ര കുറിപ്പിൽ വ്യക്തമാക്കി. 'ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിന്റെ വ്യവസ്ഥകൾ പ്രകാരം (ഫെമ) പ്രകാരമായിരുന്നു റെയ്ഡ്. 2011 മുതൽ 2023 വരെയുള്ള കാലയളവിൽ കമ്പനിക്ക് 28,000 കോടി രൂപ (ഏകദേശം) വിദേശ നിക്ഷേപം ലഭിച്ചിട്ടുണ്ട്. ഇതേ കാലയളവിൽ 9754 കോടി രൂപവിവിധ വിദേശ സ്ഥാപനങ്ങളിലേക്ക് നിക്ഷേപമായി മാറ്റുകയും ചെയ്തിട്ടുണ്ട്' ഇ.ഡി.പ്രസ്താവനയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111626/byjus)