---
title: "കേളകം പ്രസ് ഫോറവും,കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളും ചേർന്ന് ഫ്യൂച്ചർ സ്പോർട്സ് എന്ന പേരിൽ സെമിനാർ നടത്തി"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111637/kelakam"
published_at: "2023-04-29T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644cd224846fa_IMG-20230429-WA0100.jpg"
keywords: []
---

# കേളകം പ്രസ് ഫോറവും,കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളും ചേർന്ന് ഫ്യൂച്ചർ സ്പോർട്സ് എന്ന പേരിൽ സെമിനാർ നടത്തി

> **Lead Summary:**  **കേളകം**:കായിക മേഖലയിലെ വിവിധ അവസരങ്ങൾ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താം, സര്‍ക്കാരിന്റെയും സർക്കാർ ഇതര ഏജൻസികളുടെയും സഹായസഹകരണങ്ങൾ എങ്ങനെ ലഭ്യമാകും, കായികശേഷി വർദ്ധിപ്പിക്കേണ്ടതിന്റെയും അവ പ്രയോജനപ്പെടുത്തേണ്ടതിന്‍റെയും ആവശ്യകത തുടങ്ങിയ വിഷയങ്ങളില്‍ അറിവ് നേടുന്നതിനും സംശയനിവാരണം നടത്തുന്നതിനും ഒരു സുവർണ്ണാവസരമായി കേളകം പ്രസ് ഫോറവും സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി 'ഫ്യൂച്ചർ സ്പോർട്സ്' സെമിനാർ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. സ്പോർട്സും അതിന്റെ സാധ്യതകളും ചർച്ച ചെയ്ത സെമിനാറിൽ വിദ്യാർഥികൾ ഉൾപ്പെടെ നൂറ് കണക്കിനാളുകൾ പങ്കെടുത്തു.

## Article Content

 **കേളകം**:കായിക മേഖലയിലെ വിവിധ അവസരങ്ങൾ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താം, സര്‍ക്കാരിന്റെയും സർക്കാർ ഇതര ഏജൻസികളുടെയും സഹായസഹകരണങ്ങൾ എങ്ങനെ ലഭ്യമാകും, കായികശേഷി വർദ്ധിപ്പിക്കേണ്ടതിന്റെയും അവ പ്രയോജനപ്പെടുത്തേണ്ടതിന്‍റെയും ആവശ്യകത തുടങ്ങിയ വിഷയങ്ങളില്‍ അറിവ് നേടുന്നതിനും സംശയനിവാരണം നടത്തുന്നതിനും ഒരു സുവർണ്ണാവസരമായി കേളകം പ്രസ് ഫോറവും സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി 'ഫ്യൂച്ചർ സ്പോർട്സ്' സെമിനാർ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. സ്പോർട്സും അതിന്റെ സാധ്യതകളും ചർച്ച ചെയ്ത സെമിനാറിൽ വിദ്യാർഥികൾ ഉൾപ്പെടെ നൂറ് കണക്കിനാളുകൾ പങ്കെടുത്തു.

കേളകം സെന്റ് തോമസ് എച്ച് എസ് എസ് ഓഡിറ്റോറിയത്തിൽ നടത്തിയ സെമിനാർ അഡ്വ. സണ്ണി ജോസഫ് എംഎൽഎ ഉൽഘാടനം നടത്തി.കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് അദ്യക്ഷത വഹിച്ചു. ചടങ്ങിൽ വിശിഷ്ടാതിഥിയായെത്തിയ മുൻ ഇന്ത്യൻ വോളിബോൾ താരം സെബാസ്റ്റ്യൻ ജോർജിനെ സണ്ണി ജോസഫ് എം.എൽ.എ പൊന്നാടയണിയിച്ചു. ഫ്യൂച്ചർ സ്പോർട്സ്' സെമിനാറിൽ സെബാസ്റ്റ്യൻ ജോർജ് ക്ലാസെടുത്തു. .സ്കൂൾ ഹെഡ് മാസ്റ്റർ എം. വി മാത്യു, സ്കൂൾ മാനേജർ ഫാ: വർഗീസ്സ് കവണാട്ടേൽ,പിടിഎ പ്രസിഡൻറ്എം.പി.സജീവൻ ,പ്രസ് ഫോറം പ്രസിഡണ്ട് കെ.എം. അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു. പ്രസ് ഫോറം ഭാരവാഹികളായ ജോയി ജോസഫ്, എം.ജെ. റോബിൻ, ഷെറിൻ, സജീവ് നായർ ,സ്കൂൾ അധ്യാപകർ, പി.ടി.എ, എന്നിവർ നേതൃത്യം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111637/kelakam)