---
title: "ബക്കളം നെല്ലിയോട്ട് ദുർഗാ ഭഗവതി ക്ഷേത്രത്തിൽ പുന: പ്രതിഷ്ഠ കർമ്മം നടന്നു. "
english_title: "Vekkalam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111642/vekkalam"
published_at: "2023-04-29T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644cdb1a84114_Screenshot_20230429-142033_WhatsApp.jpg"
keywords: []
---

# ബക്കളം നെല്ലിയോട്ട് ദുർഗാ ഭഗവതി ക്ഷേത്രത്തിൽ പുന: പ്രതിഷ്ഠ കർമ്മം നടന്നു. 

> **Lead Summary:** കേരളത്തിലെ 108 ഭഗവതീ ക്ഷേത്രങ്ങളിൽപ്പെട്ട പ്രധാന ക്ഷേത്രമായ ബക്കളം നെല്ലിയോട്ട് ദുർഗാ ഭഗവതി ക്ഷേത്രത്തിൽ പുന: പ്രതിഷ്ഠ കർമ്മം നടന്നു. പുന: പ്രതിഷ്ഠ ദർശിക്കുന്നതിന് നൂറു കണക്കിന് വിശ്വാസികൾ ക്ഷേത്ര സന്നിധിയിലെത്തി.

## Article Content

കേരളത്തിലെ 108 ഭഗവതീ ക്ഷേത്രങ്ങളിൽപ്പെട്ട പ്രധാന ക്ഷേത്രമായ ബക്കളം നെല്ലിയോട്ട് ദുർഗാ ഭഗവതി ക്ഷേത്രത്തിൽ പുന: പ്രതിഷ്ഠ കർമ്മം നടന്നു. പുന: പ്രതിഷ്ഠ ദർശിക്കുന്നതിന് നൂറു കണക്കിന് വിശ്വാസികൾ ക്ഷേത്ര സന്നിധിയിലെത്തി.

പ്രതിഷ്ഠാചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. വൈകീട് ബലിക്കല്ലിന്റ അധിവാസ ചടങ്ങും നടന്നു. . ഏപ്രിൽ 30ന് രാവിലെ അഞ്ചു മണി മുതൽ നട തുറന്ന് ഭക്തർക്ക് ദേവീ പ്രതിഷ്ഠാ ദർശനത്തിന് അവസരം ലഭിക്കും. എല്ലാ ദിവസവും ക്ഷേത്രത്തിൽ ഉച്ചക്ക് അന്നദാനവും, രാത്രിയിൽ സാംസ്കാരിക സദസ്സും കലാപരിപാടികളും അരങ്ങേറും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111642/vekkalam)