---
title: "കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി കെട്ടിടസമുച്ചയത്തിന് അടുത്ത മാസം തറക്കല്ലിടും"
english_title: "Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111659/koothuparamba"
published_at: "2023-04-29T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644cec672b0fa_Screenshot_20230429-153550_WhatsApp.jpg"
keywords: []
---

# കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി കെട്ടിടസമുച്ചയത്തിന് അടുത്ത മാസം തറക്കല്ലിടും

> **Lead Summary:** കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി കെട്ടിടസമുച്ചയത്തിന് അടുത്ത മാസം തറക്കല്ലിടും. കെ പി മോഹനൻ എംഎൽഎയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് നഗരസഭാ ചെയർപേഴ്സന്റെ ക്യാബിനിൽ നടന്ന അവലോകനയോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. 30.14 കോടി രൂപ ചിലവിലാണ് കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിക്ക് കെട്ടിടം നിർമ്മിക്കുന്നത്. ആധുനിക സൗകര്യങ്ങളോടെയുള്ള ബഹുനില കെട്ടിടമാണ് നിർമ്മിക്കുക.മജിസ്ട്രേറ്റ് കോടതിയിലേക്ക് ജനങ്ങൾ എത്തിച്ചേരുന്ന വഴി സൗന്ദര്യവൽക്കരിക്കുവാനുമുള്ള ചർച്ചകളും യോഗത്തിൽ നടന്നു.

## Article Content

കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി കെട്ടിടസമുച്ചയത്തിന് അടുത്ത മാസം തറക്കല്ലിടും. കെ പി മോഹനൻ എംഎൽഎയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് നഗരസഭാ ചെയർപേഴ്സന്റെ ക്യാബിനിൽ നടന്ന അവലോകനയോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. 30.14 കോടി രൂപ ചിലവിലാണ് കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിക്ക് കെട്ടിടം നിർമ്മിക്കുന്നത്. ആധുനിക സൗകര്യങ്ങളോടെയുള്ള ബഹുനില കെട്ടിടമാണ് നിർമ്മിക്കുക.മജിസ്ട്രേറ്റ് കോടതിയിലേക്ക് ജനങ്ങൾ എത്തിച്ചേരുന്ന വഴി സൗന്ദര്യവൽക്കരിക്കുവാനുമുള്ള ചർച്ചകളും യോഗത്തിൽ നടന്നു.

കെ പി മോഹനൻ എംഎൽഎയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് നഗരസഭാ ചെയർപേഴ്സന്റെ ക്യാബിനിൽ നടന്ന അവലോകനയോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. മെയ് മാസത്തിനുള്ളിൽ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തുമെന്ന് കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനൻ പറഞ്ഞു. കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്സൺ സുജാത ടീച്ചർ, കെ എസ് സി സി റീജണൽ മാനേജർ പ്രേംജിലാൽ, പ്രോജക്ട് എൻജിനീയർ സി കൃഷ്ണൻ,അസിസ്റ്റന്റ് പ്രൊജക്റ്റ് എൻജിനീയർ സുനിൽകുമാർ,ജയചന്ദ്രൻ കരിയാട്, വിനോദൻ, ലിജി സജേഷ്, കെ കെ ഷമീർ, കെ ധനഞ്ജയൻ, എൻ ധനഞ്ജയൻ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111659/koothuparamba)