---
title: "'ശുചിത്വ നഗരം സുന്ദരനഗരം' പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് നഗരസഭ സംഘാടകസമിതി രൂപീകരിച്ചു"
english_title: "Taliparam Municipal Corporation has formed the organizing committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111660/taliparam-municipal-corporation-has-formed-the-organizing-committee"
published_at: "2023-04-29T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644ced897f111_Screenshot_2023-04-29-15-34-55-65_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# 'ശുചിത്വ നഗരം സുന്ദരനഗരം' പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് നഗരസഭ സംഘാടകസമിതി രൂപീകരിച്ചു

> **Lead Summary:** **തളിപ്പറമ്പ**: സംസ്ഥാന സർക്കാറിന്റെ ശുചിത്വ നഗരം സുന്ദര നഗര ത്തിന്റെ മുന്നോടിയായി വലിച്ചെറിയൽ മുക്ത നഗരസഭയായി തളിപ്പറമ്പ് മാറുന്നതിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. ചെയർ പേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. കൗൺസിൽ ഹാളിൽ നടന്ന യോഗത്തിൽ ഞായറാഴ്ച നഗരസഭ പ്രദേശത്ത് ശുചിത്വ ഹർത്താൽ നടത്തുവാൻ തീരുമാനിച്ചു.

## Article Content

**തളിപ്പറമ്പ**: സംസ്ഥാന സർക്കാറിന്റെ ശുചിത്വ നഗരം സുന്ദര നഗര ത്തിന്റെ മുന്നോടിയായി വലിച്ചെറിയൽ മുക്ത നഗരസഭയായി തളിപ്പറമ്പ് മാറുന്നതിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. ചെയർ പേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. കൗൺസിൽ ഹാളിൽ നടന്ന യോഗത്തിൽ ഞായറാഴ്ച നഗരസഭ പ്രദേശത്ത് ശുചിത്വ ഹർത്താൽ നടത്തുവാൻ തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി വ്യാപാരികൾ, എൻ എസ് എസ് , ഹരിത കർമ്മസേന, തൊഴിലാളി സംഘടനകൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് നടത്തുന്ന ശുചീകരണം ഞായറാഴ്ച രാവിലെ 7 മണിക്ക് ടൗൺ സ്ക്വയറിൽ നടക്കും. തുടർന്ന് വിവിധ പ്രദേശങ്ങളിലായി സന്നദ്ധ സംഘടനകൾ ശുചീകരണം നടത്തും. യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു.

ആർ ഡി ഒ ഇ പി മേഴ്സി മുഖ്യാത്ഥിതിയായി. ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ന്മാർ, കൗൺസിലർന്മാർ, വിവിധ സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111660/taliparam-municipal-corporation-has-formed-the-organizing-committee)