---
title: "മികവിന്റെ പാതയിൽ ആയിത്തറ മമ്പറം ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ"
english_title: "Aithara Mambaram Govt.Higher Secondary School on the path of excellence"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111665/aithara-mambaram-govthigher-secondary-school-on-the-path-of-excellence"
published_at: "2023-04-29T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644cf20080089_Screenshot_2023-04-29-15-49-59-64_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മികവിന്റെ പാതയിൽ ആയിത്തറ മമ്പറം ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ

> **Lead Summary:** **മമ്പറം**: മികവിന്റെ പാതയിൽ ആയിത്തറ മമ്പറം ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ . സ്ക്കൂളിൽ തയ്യാറാക്കിയ ടിങ്കറിംഗ് ലാബും, വെർച്വൽ ലാബും പ്രവർത്തനമാരംഭിച്ചു. ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ നിർവ്വഹിച്ചു. ആയിത്തറ മമ്പറം ഗവ.ഹയർ സെക്കന്ററി സ്ക്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തുന്നതിന്റെ ഭാഗമായാണ് സ്ക്കൂളിൽ ടിങ്കറിംഗ് ലാബും, വെർച്വൽ ലാബും തയ്യാറാക്കിയിട്ടുള്ളത്.

## Article Content

**മമ്പറം**: മികവിന്റെ പാതയിൽ ആയിത്തറ മമ്പറം ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ . സ്ക്കൂളിൽ തയ്യാറാക്കിയ ടിങ്കറിംഗ് ലാബും, വെർച്വൽ ലാബും പ്രവർത്തനമാരംഭിച്ചു. ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ നിർവ്വഹിച്ചു. ആയിത്തറ മമ്പറം ഗവ.ഹയർ സെക്കന്ററി സ്ക്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തുന്നതിന്റെ ഭാഗമായാണ് സ്ക്കൂളിൽ ടിങ്കറിംഗ് ലാബും, വെർച്വൽ ലാബും തയ്യാറാക്കിയിട്ടുള്ളത്.

ശാസ്ത്രസംബന്ധമായ നൂതന ആശയങ്ങൾ പഠിക്കാനും , വികസിപ്പിക്കാനും സാധിക്കുന്നതാണ് ടിങ്കറിംഗ് ലാബ് .വിദൂരസ്ഥലങ്ങളിലുള്ള അക്കാദമിക് വിദഗ്ധന്മാരുമായി കുട്ടികൾക്ക് സംവദിക്കാൻ സാധിക്കുമെന്നതാണ് ലാബിന്റെ പ്രത്യേകത. ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ നിർവ്വഹിച്ചു.

വെർച്വൽ ലാബിന്റെ ഉദ്ഘാടനം മാങ്ങാട്ടിടം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.സി. ഗംഗാധരനും നിർവ്വഹിച്ചു. മോഡൽ പ്രി- പ്രൈമറി ബ്ലോക്കിന്റെ ഉദ്ഘാടനം കൂത്തുപറമ്പ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ. ഷീല നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ യു.പി. ശോഭ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കണ്ണൂർ ഡി സി പി ഇ. വിനോദ് പദ്ധതി വിശദീകരിച്ചു.

പ്രിൻസിപ്പാൽ മഹിജാബി കെ സി കെ ,കൂത്തുപറമ്പ് ബ്ളോക്ക് പഞ്ചായത്ത് അംഗം ഒ. ഗംഗാധരൻ , പഞ്ചായത് അംഗങ്ങളായ എം.ഷീന, സി. പ്രീത, മുൻ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. സുധീർ കുമാർ ,കെ എൻ ഗോപി മാസ്റ്റർ, പി.കെ.ജയതിലകൻ തൂടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111665/aithara-mambaram-govthigher-secondary-school-on-the-path-of-excellence)