---
title: "മദ്രസത്തുൽ മുബാറക് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പ്രഥമ കെട്ടിടത്തിന് തൊണ്ണൂറാം വാർഷികാഘോഷം"
english_title: "Madrasatul Mubarak Higher Secondary School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111668/madrasatul-mubarak-higher-secondary-school"
published_at: "2023-04-29T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644cf6edddca0_Screenshot_2023-04-29-16-10-02-15_4aed3257f278fcf7bfa3abd644e23333.jpg"
keywords: []
---

# മദ്രസത്തുൽ മുബാറക് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പ്രഥമ കെട്ടിടത്തിന് തൊണ്ണൂറാം വാർഷികാഘോഷം

> **Lead Summary:** സൈദാർ പള്ളിക്കടുത്ത മദ്രസത്തുൽ മുബാറക് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പ്രഥമ കെട്ടിടത്തിന് 90 വർഷം പൂർത്തിയാകുന്നു. 1934 ഏപ്രിൽ 30നാണ് ഖിലാഫത്ത് പ്രസ്ഥാനത്തിൻ്റെ മുന്നണി പോരാളിയും പ്രമുഖ സ്വാതന്ത്ര്യ സമര നായകനുമായ മൌലാനാ ഷൌക്കത്തലി സാഹിബ് കെട്ടിടം ഉത്ഘാടനം ചെയ്തത്.

## Article Content

സൈദാർ പള്ളിക്കടുത്ത മദ്രസത്തുൽ മുബാറക് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പ്രഥമ കെട്ടിടത്തിന് 90 വർഷം പൂർത്തിയാകുന്നു. 1934 ഏപ്രിൽ 30നാണ് ഖിലാഫത്ത് പ്രസ്ഥാനത്തിൻ്റെ മുന്നണി പോരാളിയും പ്രമുഖ സ്വാതന്ത്ര്യ സമര നായകനുമായ മൌലാനാ ഷൌക്കത്തലി സാഹിബ് കെട്ടിടം ഉത്ഘാടനം ചെയ്തത്.

തൊണ്ണൂറാം വാർഷികാഘോഷം ഉത്സവമാക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ഭാരവാഹികൾ തലശേരിയിൽ വാസപ. വിദ്യാലയത്തിലെ ആദ്യ കെട്ടിടത്തിനു്  90 വർഷം തികയുമ്പോൾ ഒരു വർഷം നീളുന്ന വിവിധ ആഘോഷ പരിപാടികൾ നടത്താൻ തീരുമാനിച്ചതായി സംഘാടക സമിതി ഭാരവാഹികളായ എ.കെ.സക്കറിയ, ബഷീർ ചെറിയാണ്ടി, സി.ഹാരിസ് ഹാജി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പരിപാടികളുടെ ഔപചാരിക ഉത്ഘാടനം മേയ് 2ന് രാവിലെ 11ന് ഡോ-എം.പി.അബ്ദുസ്സമദ് സമദാനി എം.പി.നിർവ്വഹിക്കും. ചടങ്ങിൽ പ്രമുഖർ ആശംസകൾ അർപ്പിക്കാനെത്തും - ഒരു വർഷത്തെ പരിപാടികളുടെ രൂപരേഖാ പ്രഖ്യാപനം സ്കൂൾ മാനേജർ സി.ഹാരിസ് ഹാജി നടത്തും.

മദ്രസാ പഠന സൌകര്യങ്ങളോടെ തുടക്കമിട്ട സ്ഥാപനമാണു് പടിപടിയായി വളർന്ന് സ്കൂളും ഹൈസ്കൂളുമായി ഇന്നത്തെ നിലയിൽ എത്തിയതെന്നും തലശ്ശേരിയിലെ മുസ്ലിം വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നത് മദ്രസത്തുൽ മുബാറക് വിദ്യാലയമാണെന്നും മാനേജ്മെൻ്റ് കമ്മിറ്റി അംഗം പ്രൊ.എ.പി.സുബൈർ പറഞ്ഞു.ടി.എം.മുഹമ്മദ് സാജിദ്, എൻ.മൂസ്സ, തഫ്ലിം മാണിയാട്ട് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111668/madrasatul-mubarak-higher-secondary-school)