---
title: "ഏലപ്പീടികയിൽ വയോജന സംഗമവും മെഡിക്കൽ ക്യാമ്പും നടത്തി."
english_title: "Elderly meeting and medical camp were held at Elapeetika."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111693/elderly-meeting-and-medical-camp-were-held-at-elapeetika"
published_at: "2023-04-29T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644d2876328f2_dfggxgx.jpg"
keywords: []
---

# ഏലപ്പീടികയിൽ വയോജന സംഗമവും മെഡിക്കൽ ക്യാമ്പും നടത്തി.

> **Lead Summary:** **ഏലപ്പിടിക : **അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വയോജന സംഗമവും മെഡിക്കൽ ക്യാമ്പും ഉപഹാര വിതരണവും നടത്തി.ഏലപ്പീടിക എൽ .പി .സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ കെ.കെ.ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ജോബ്.ഒ.എ.അദ്ധ്യക്ഷനായി. സിസ്റ്റർ അഞ്ജലി എസ്.കെ. ഡി. വയോജന സന്ദേശം നൽകി.

## Article Content

**ഏലപ്പിടിക : **അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വയോജന സംഗമവും മെഡിക്കൽ ക്യാമ്പും ഉപഹാര വിതരണവും നടത്തി.ഏലപ്പീടിക എൽ .പി .സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ കെ.കെ.ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ജോബ്.ഒ.എ.അദ്ധ്യക്ഷനായി. സിസ്റ്റർ അഞ്ജലി എസ്.കെ. ഡി. വയോജന സന്ദേശം നൽകി.

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ.ഗിരീഷ് വയോജനങ്ങളും -ആരോഗ്യ പ്രശ്നങ്ങളും എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു. വയോജന നയവും - പഞ്ചായത്തും സംബന്ധിച്ച് വാർഡ് മെമ്പർ ജിമ്മി അബ്രാഹം വിശദീകരിച്ചു. ജിബിൻ വർഗ്ഗീസ്, ജെയ്മോൻ.ഒ.എ.,സന്തോഷ് എം.എൽ.എന്നിവർ പ്രസംഗിച്ചു.തുടർന്ന് വയോജനങ്ങളുടെ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111693/elderly-meeting-and-medical-camp-were-held-at-elapeetika)