---
title: "പേരാവൂർ വ്യാപാരോത്സവം;ബംബർ നറുക്കെടുപ്പ് തിങ്കളാഴ്ച "
english_title: "Peravoor Trade Festival; Bamber draw on Monday "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111699/peravoor-trade-festival-bamber-draw-on-monday"
published_at: "2023-04-29T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644d2eb965950_xdvxfgvxc.jpg"
keywords: []
---

# പേരാവൂർ വ്യാപാരോത്സവം;ബംബർ നറുക്കെടുപ്പ് തിങ്കളാഴ്ച 

> **Lead Summary:** **പേരാവൂർ: **യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ സംഘടിപ്പിച്ച പേരാവൂർ വ്യാപാരോത്സവിന്റെ ബംബർ നറുക്കെടുപ്പ് തിങ്കളാഴ്ച നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.വൈകിട്ട് അഞ്ചിന് പഴയ ബസ് സ്റ്റാൻഡിൽ നടക്കുന്ന നറുക്കെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ നിർവഹിക്കും. മാരുതികാർ,റഫ്രിജറേറ്റർ,വാഷിങ്ങ് മെഷീൻ,എൽ.ഇ.ഡി. ടെലിവിഷൻ എന്നിവയാണ് ഒന്ന് മുതൽ നാലുവരെബംബർ സമ്മാനങ്ങളായി നൽകുന്നത്.നാലു മാസങ്ങളായി നടന്നുവരുന്ന വ്യാപാരോത്സവത്തിൽപ്രതിവാര നറുക്കെടുപ്പുകളിലൂടെ സ്വർണ നാണയങ്ങൾ,പ്രോത്സാഹന സമ്മാനങ്ങൾ എന്നിവയും നല്കിയിട്ടുണ്ട്.ബംബർ സമ്മാനങ്ങൾ മെയ് 20ന് വിതരണം ചെയ്യും. പത്രസമ്മേളനത്തിൽ യൂണിറ്റ് ഭാരവാഹികളായ കെ.എം.ബഷീർ,ഷിനോജ് നരിതൂക്കിൽ,ബേബി പാറക്കൽ,വി.കെ.രാധാകൃഷ്ണൻ,നാസർ ബറക്ക,ഒ.ജെ.ബെന്നി എന്നിവർ സംബന്ധിച്ചു.

## Article Content

**പേരാവൂർ: **യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ സംഘടിപ്പിച്ച പേരാവൂർ വ്യാപാരോത്സവിന്റെ ബംബർ നറുക്കെടുപ്പ് തിങ്കളാഴ്ച നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.വൈകിട്ട് അഞ്ചിന് പഴയ ബസ് സ്റ്റാൻഡിൽ നടക്കുന്ന നറുക്കെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ നിർവഹിക്കും. മാരുതികാർ,റഫ്രിജറേറ്റർ,വാഷിങ്ങ് മെഷീൻ,എൽ.ഇ.ഡി. ടെലിവിഷൻ എന്നിവയാണ് ഒന്ന് മുതൽ നാലുവരെബംബർ സമ്മാനങ്ങളായി നൽകുന്നത്.നാലു മാസങ്ങളായി നടന്നുവരുന്ന വ്യാപാരോത്സവത്തിൽപ്രതിവാര നറുക്കെടുപ്പുകളിലൂടെ സ്വർണ നാണയങ്ങൾ,പ്രോത്സാഹന സമ്മാനങ്ങൾ എന്നിവയും നല്കിയിട്ടുണ്ട്.ബംബർ സമ്മാനങ്ങൾ മെയ് 20ന് വിതരണം ചെയ്യും. പത്രസമ്മേളനത്തിൽ യൂണിറ്റ് ഭാരവാഹികളായ കെ.എം.ബഷീർ,ഷിനോജ് നരിതൂക്കിൽ,ബേബി പാറക്കൽ,വി.കെ.രാധാകൃഷ്ണൻ,നാസർ ബറക്ക,ഒ.ജെ.ബെന്നി എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111699/peravoor-trade-festival-bamber-draw-on-monday)