---
title: "കിഡ്സ്‌റൈറ്റ്‌സിന്റെയും, കൂട് ഫൗണ്ടേഷന്റെയും നേതൃത്വത്തിലുള്ള സ്‌മൈലി ഡേ' പ്രൊജക്ട് തുടങ്ങി. "
english_title: "'Smiley Day' project led by KidRites and Kood Foundation started. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111700/smiley-day-project-led-by-kidrites-and-kood-foundation-started"
published_at: "2023-04-29T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644d3031564f3_afgdsvzc.jpg"
keywords: []
---

# കിഡ്സ്‌റൈറ്റ്‌സിന്റെയും, കൂട് ഫൗണ്ടേഷന്റെയും നേതൃത്വത്തിലുള്ള സ്‌മൈലി ഡേ' പ്രൊജക്ട് തുടങ്ങി. 

> **Lead Summary:** **മാനന്തവാടി:** കിഡ്സ്‌റൈറ്റ്‌സിന്റെയും, കൂട് ഫൗണ്ടേഷന്റെയും നേതൃത്വത്തിലുള്ള സ്‌മൈലി ഡേ' പ്രൊജക്ട് തുടങ്ങി. നഗരസഭ ചെയര്‍ പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സ്മിത ടീച്ചര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രൊജക്ടിന്റെ ഭാഗമായി പത്താം ഡിവിഷനിലെ കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കുള്ള ആര്‍ത്തവ ശുചിത്വ ബോധവല്‍ക്കരണ ക്ലാസും , ഫ്രീ പാഡ്‌സ് ഫോര്‍ ഇന്ത്യ സ്‌പോണ്‍സര്‍ ചെയ്ത റീയൂസബിള്‍ പാഡ്‌സ്, ഇല ഗ്രീന്‍ സ്‌പോണ്‍സര്‍ ചെയ്ത ബയോ പാഡ്‌സ് എന്നിവയുടെ വിതരണവും നടത്തി.

## Article Content

**മാനന്തവാടി:** കിഡ്സ്‌റൈറ്റ്‌സിന്റെയും, കൂട് ഫൗണ്ടേഷന്റെയും നേതൃത്വത്തിലുള്ള സ്‌മൈലി ഡേ' പ്രൊജക്ട് തുടങ്ങി. നഗരസഭ ചെയര്‍ പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സ്മിത ടീച്ചര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രൊജക്ടിന്റെ ഭാഗമായി പത്താം ഡിവിഷനിലെ കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കുള്ള ആര്‍ത്തവ ശുചിത്വ ബോധവല്‍ക്കരണ ക്ലാസും , ഫ്രീ പാഡ്‌സ് ഫോര്‍ ഇന്ത്യ സ്‌പോണ്‍സര്‍ ചെയ്ത റീയൂസബിള്‍ പാഡ്‌സ്, ഇല ഗ്രീന്‍ സ്‌പോണ്‍സര്‍ ചെയ്ത ബയോ പാഡ്‌സ് എന്നിവയുടെ വിതരണവും നടത്തി.

ഡിസ്‌പോസിബിള്‍ പാഡുകള്‍ ബാക്കിയാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും, മാലിന്യപ്രശ്‌നവും തടയുക എന്ന ലക്ഷ്യത്തോടെ ആണ് സ്‌മൈലി ഡേ പ്രൊജക്റ്റ്  നടപ്പിലാക്കുന്നത്.കൂട് ഫൌണ്ടേഷന്‍ എന്‍.ജി.ഒ. യുടെ  എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ആയ അഭിമന്യു ജെ ആര്‍ , ഐശ്വര്യ ലാല്‍ എന്നിവര്‍ സംസാരിച്ചു.മാനന്തവാടി ജി.വി.എച്ച്.എസിലെ പത്താ ക്ലാസ് വിദ്യാര്‍ഥിനിയും സ്‌മൈലി ഡേ പ്രൊജക്ട് ഡയറക്ടറുമായ ജൊവാന ജുവല്‍ എം. സ്വാഗതവും,  ആതിര പി. എസ്  നന്ദിയും  പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111700/smiley-day-project-led-by-kidrites-and-kood-foundation-started)