---
title: "സ്നേഹ വീടിന്റെ താക്കോൽ സമർപ്പണം എം.എൽ.എ നിർവഹിച്ചു."
english_title: "MLA handed over the keys to the house of love. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111707/mla-handed-over-the-keys-to-the-house-of-love"
published_at: "2023-04-29T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644d38fa57a18_fgfhxxnc.jpg"
keywords: []
---

# സ്നേഹ വീടിന്റെ താക്കോൽ സമർപ്പണം എം.എൽ.എ നിർവഹിച്ചു.

> **Lead Summary:** **തിരുവനന്തപുരം **: സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണജൂബിലി വർഷത്തിന്റെ ഭാഗമായി നിർമ്മിച്ചു നൽകുന്ന സ്നേഹ വീടിന്റെ താക്കോൽ സമർപ്പണം സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയി എം.എൽ.എ നിർവഹിച്ചു. ശനിയാഴ്ച്ച ഉച്ചക്ക് 1.30 ന് തിരുവല്ലം പനത്തുറ ജംഗ്ഷനിൽ കൂടിയ ഉദ്ഘാടന യോഗത്തിലാണ് പനത്തുറ സ്വദേശിനി കെ. ഉഷയുടെ കുടുംബത്തിന് താക്കോൽ കൈമാറിയത്. എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് പി.ഹണി അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി കെ.എൻ അശോക് കുമാർ, സി.പി.എം കോവളം ഏര്യാ സെക്രട്ടറി പി.എസ് ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.

## Article Content

**തിരുവനന്തപുരം **: സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണജൂബിലി വർഷത്തിന്റെ ഭാഗമായി നിർമ്മിച്ചു നൽകുന്ന സ്നേഹ വീടിന്റെ താക്കോൽ സമർപ്പണം സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയി എം.എൽ.എ നിർവഹിച്ചു. ശനിയാഴ്ച്ച ഉച്ചക്ക് 1.30 ന് തിരുവല്ലം പനത്തുറ ജംഗ്ഷനിൽ കൂടിയ ഉദ്ഘാടന യോഗത്തിലാണ് പനത്തുറ സ്വദേശിനി കെ. ഉഷയുടെ കുടുംബത്തിന് താക്കോൽ കൈമാറിയത്. എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് പി.ഹണി അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി കെ.എൻ അശോക് കുമാർ, സി.പി.എം കോവളം ഏര്യാ സെക്രട്ടറി പി.എസ് ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111707/mla-handed-over-the-keys-to-the-house-of-love)