---
title: "ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാര്‍ച്ചിന്റെ അഞ്ചാം ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി."
english_title: "The 5th day tour of Youth March organized by DYFI District Committee has been completed. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111711/the-5th-day-tour-of-youth-march-organized-by-dyfi-district-committee-has-been-completed"
published_at: "2023-04-29T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644d3ee1cf98e_vxxbcv.jpg"
keywords: []
---

# ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാര്‍ച്ചിന്റെ അഞ്ചാം ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി.

> **Lead Summary:** കല്‍പ്പറ്റ: 'യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്ര സര്‍ക്കാര്‍, വയനാടിനെ വഞ്ചിക്കുന്ന യുഡിഎഫ് ജനപ്രതിനിധികള്‍' എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാര്‍ച്ചിന്റെ അഞ്ചാം ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി. യൂത്ത് മാര്‍ച്ച് നാളെ(ഏപ്രില്‍30) സമാപിക്കും. ജില്ലാ സെക്രട്ടറി കെ റഫീഖാണ് ജാഥാ ക്യാപ്റ്റന്‍. ജില്ലാ പ്രസിഡന്റ് കെ എം ഫ്രാന്‍സിസ് മാനേജരും സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു വൈസ് ക്യാപ്റ്റനുമാണ്.

## Article Content

കല്‍പ്പറ്റ: 'യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്ര സര്‍ക്കാര്‍, വയനാടിനെ വഞ്ചിക്കുന്ന യുഡിഎഫ് ജനപ്രതിനിധികള്‍' എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാര്‍ച്ചിന്റെ അഞ്ചാം ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി. യൂത്ത് മാര്‍ച്ച് നാളെ(ഏപ്രില്‍30) സമാപിക്കും. ജില്ലാ സെക്രട്ടറി കെ റഫീഖാണ് ജാഥാ ക്യാപ്റ്റന്‍. ജില്ലാ പ്രസിഡന്റ് കെ എം ഫ്രാന്‍സിസ് മാനേജരും സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു വൈസ് ക്യാപ്റ്റനുമാണ്.

യൂത്ത് മാര്‍ച്ചിന്റെ അഞ്ചാം ദിനത്തെ പര്യടനം പാടിച്ചിറയില്‍ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ധീരരക്ത സാക്ഷി രവിയുടെ മാതാവ് ദേവകിയമ്മ വേദിയിലെത്തി. രവി - ശശി രക്തസാക്ഷികളുടെ സ്മൃതി മണ്ഡലത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് പര്യടനം ആരംഭിച്ചത്.  

തുടര്‍ന്ന് മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ഇരുളത്ത് സമാപിച്ചു. സമാപന പൊതുയോഗം  വി എന്‍ ഉണ്ണികൃഷ്ണന്‍  ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാ ക്യാപ്റ്റന്‍ കെ റഫീഖ്, വൈസ് ക്യാപ്റ്റന്‍ ഷിജി ഷിബു, മാനേജര്‍ കെ എം ഫ്രാന്‍സിസ് , ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറര്‍ കെ ആര്‍ ജിതിന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി എം രമേഷ്, ജില്ലാ സെക്രട്ടറിയേറ്റംഗം പി ജംഷീദ് എന്നിവര്‍ സംസാരിച്ചു. ജാഥാ സമാപന ദിവസമായ 30 ന് രാവിലെ ഒമ്പതിന് മൂലങ്കാവില്‍  നിന്ന് പ്രയാണമാരംഭിക്കും. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ഓ ആര്‍ കേളു എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജാഥാ സമാപനം മീനങ്ങാടിയില്‍ അഖിലേന്ത്യാ പ്രസിഡണ്ട് എ എ റഹീം  ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111711/the-5th-day-tour-of-youth-march-organized-by-dyfi-district-committee-has-been-completed)