---
title: "കനിവ് ചാരിറ്റബിൾ സൊസൈറ്റി ഓഫീസ് ഉദ്ഘാടനം മെയ് 1ന്. "
english_title: "Kaniv Charitable Society Office Inauguration on 1st May. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111714/kaniv-charitable-society-office-inauguration-on-1st-may"
published_at: "2023-04-29T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644d428020219_zvxggfc.jpg"
keywords: []
---

# കനിവ് ചാരിറ്റബിൾ സൊസൈറ്റി ഓഫീസ് ഉദ്ഘാടനം മെയ് 1ന്. 

> **Lead Summary:** **മാനന്തവാടി: **കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസിൻ്റെയും ഇതോടനുബന്ധിച്ചുള്ള ലൈബ്രറിയുടെയും ഉദ്ഘാടനവും നിർധനരായ രോഗികൾക്കുള്ള ധനസഹായ വിതരണവും മെയ് 1 ന് വൈകുന്നേരം 2 മണിക്ക് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒ.ആർ കേളു എം എൽ എ ഓഫീസ് കെട്ടിടവും നഗരസഭ ചെയർപെഴ്സൺ സി.കെ.രത്ന വല്ലി ലൈബ്രറിയും ഉദ്ഘാടനം ചെയ്യും.

## Article Content

**മാനന്തവാടി: **കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസിൻ്റെയും ഇതോടനുബന്ധിച്ചുള്ള ലൈബ്രറിയുടെയും ഉദ്ഘാടനവും നിർധനരായ രോഗികൾക്കുള്ള ധനസഹായ വിതരണവും മെയ് 1 ന് വൈകുന്നേരം 2 മണിക്ക് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒ.ആർ കേളു എം എൽ എ ഓഫീസ് കെട്ടിടവും നഗരസഭ ചെയർപെഴ്സൺ സി.കെ.രത്ന വല്ലി ലൈബ്രറിയും ഉദ്ഘാടനം ചെയ്യും.

സിനിമാ സഹനടൻ സുബീഷ് സുധി മുഖ്യാതിഥിയായിരിക്കും.ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രതിനിധികളും ചടങ്ങിൽ ആശംസകളർപ്പിക്കുമെന്ന് ഭാരവാഹികളായ കെ സൂരജ് കുമാർ, ഷിഹാബ് മുരുങ്ങോളി, പി.ജി.സനിൽകുമാർ, സി എം വിനോദ് കുമാർ, മുഹമ്മദ് സിനാൻ ,എ കെ സുഭീഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111714/kaniv-charitable-society-office-inauguration-on-1st-may)