---
title: "മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന"
english_title: "Rtpcr test kannur nov 17"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11174/rtpcr-test-kannur-nov-17"
published_at: "2021-11-17T07:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61945dbc23e1d_images - 2021-10-26T061340.315.jpeg"
keywords: []
---

# മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

> **Lead Summary:** **കണ്ണൂർ: ** ജില്ലയില്‍ ബുധന്‍ (നവംബര്‍ 17) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

## Article Content

**കണ്ണൂർ: ** ജില്ലയില്‍ ബുധന്‍ (നവംബര്‍ 17) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

കാങ്കോല്‍ ആലപ്പടമ്പ കുടുംബാരോഗ്യ കേന്ദ്രം, പഴയങ്ങാടി താലൂക്ക് ആശുപത്രി, ഇരിവേരി ആര്‍ വി മെട്ട വിജ്ഞാനവാടി, കണിച്ചാര്‍ വ്യാപാര ഭവന്‍ കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും തളിപ്പറമ്പ് താലൂക്ക് ആശുപത്രി, ഒടുവള്ളിത്തട്ട് സാമൂഹികാരോഗ്യ കേന്ദ്രം, കൂത്തുപറമ്പ് താലൂക്ക് ആശുപത്രി, ഇരിട്ടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് രണ്ടു മണി വരെയും കുഞ്ഞിമംഗലം കുടുംബാരോഗ്യ കേന്ദ്രം, കടന്നപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം കണ്ടോന്താര്‍, പിണറായി അങ്കണവാടി ട്രെയിനിംഗ് സെന്റര്‍ പുത്തന്‍കണ്ടം, കൊട്ടിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ നാല് വരെയും കണ്ണൂര്‍ ഓഫീസേഴ്സ് ക്ലബ്ബില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയുമാണ് പരിശോധന.

പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11174/rtpcr-test-kannur-nov-17)