---
title: "കുരുന്നുകളെ സ്വീകരിച്ച് വേറ്റിനാട് ശാന്തി മന്ദിരത്തിലെ അന്തേവാസികൾ. "
english_title: "The inmates of the Vetinad Shanti Mandir receive the children. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111749/the-inmates-of-the-vetinad-shanti-mandir-receive-the-children"
published_at: "2023-04-30T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644e0862c7ce0_adsffz.jpg"
keywords: []
---

# കുരുന്നുകളെ സ്വീകരിച്ച് വേറ്റിനാട് ശാന്തി മന്ദിരത്തിലെ അന്തേവാസികൾ. 

> **Lead Summary:** **വട്ടപ്പാറ : **കുഞ്ഞുമനസ്സുകൾ നിറയെ സ്നേഹവും കൈയിൽ ആഹാരവും അവശ്യസാധനങ്ങളുമായി എത്തിയ കുരുന്നുകളെ സ്വീകരിച്ച് വേറ്റിനാട് ശാന്തി മന്ദിരത്തിലെ അന്തേവാസികൾ. കന്യാകുളങ്ങര ഗവ. എൽ.പി.എസിലെ കുട്ടികളുടെ കൂട്ടായ്മയായ നൈതികം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വേനലവധിക്കാലത്ത്‌ ആകാശ മിഠായി എന്ന പേരിൽ സംഘടിപ്പിച്ച അവധിക്കാല കൂട്ടായ്മയുടെ ഭാഗമായാണ്‌ പരിപാടി നടത്തിയത്‌.

## Article Content

**വട്ടപ്പാറ : **കുഞ്ഞുമനസ്സുകൾ നിറയെ സ്നേഹവും കൈയിൽ ആഹാരവും അവശ്യസാധനങ്ങളുമായി എത്തിയ കുരുന്നുകളെ സ്വീകരിച്ച് വേറ്റിനാട് ശാന്തി മന്ദിരത്തിലെ അന്തേവാസികൾ. കന്യാകുളങ്ങര ഗവ. എൽ.പി.എസിലെ കുട്ടികളുടെ കൂട്ടായ്മയായ നൈതികം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വേനലവധിക്കാലത്ത്‌ ആകാശ മിഠായി എന്ന പേരിൽ സംഘടിപ്പിച്ച അവധിക്കാല കൂട്ടായ്മയുടെ ഭാഗമായാണ്‌ പരിപാടി നടത്തിയത്‌.

പരിസ്ഥിതി, സമൂഹം, സഹജീവികൾ എന്നിവയെക്കുറിച്ചെല്ലാം കുട്ടികളെ ബോധവാന്മാരാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു. 27, 28, 29 തീയതികളിൽ നടന്ന ക്യാമ്പിൽ മന്ത്രി ജി.ആർ.അനിലും പങ്കെടുത്തിരുന്നു. മിയാവാക്കി നിർമാണം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ സ്കൂളിൽ മാത്രം ഒതുക്കാതെ പുറത്തേക്ക് വ്യാപിപ്പിക്കാൻ കുട്ടികൾക്കായി.

ഇതിനായി സ്കൂൾ പി.ടി.എ., അധ്യാപകർ, സമൂഹത്തിന്റെ മറ്റു മേഖലകളിൽ ഉള്ളവരുടെയെല്ലാം പിന്തുണ കുട്ടികൾക്ക് കിട്ടി. ക്യാമ്പിന്റെ അവസാന ദിനത്തിൽ ശാന്തിമന്ദിരം സന്ദർശിച്ച വിദ്യാർഥികൾ ഉച്ചഭക്ഷണത്തിനൊപ്പം അവർക്ക് ആവശ്യമായ വസ്ത്രങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയും നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111749/the-inmates-of-the-vetinad-shanti-mandir-receive-the-children)