---
title: " നവീകരിച്ച റോഡിലെ വെള്ളക്കെട്ടിൽ പ്രതിഷേധിച്ച് ഒറ്റയാൾ സമരം."
english_title: "A one-man strike against the water dam on the renovated road."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111750/a-one-man-strike-against-the-water-dam-on-the-renovated-road"
published_at: "2023-04-30T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644e0956bfda8_afdafsgd.jpg"
keywords: []
---

#  നവീകരിച്ച റോഡിലെ വെള്ളക്കെട്ടിൽ പ്രതിഷേധിച്ച് ഒറ്റയാൾ സമരം.

> **Lead Summary:** **കാട്ടാക്കട :** നവീകരിച്ച റോഡിലെ വെള്ളക്കെട്ടിൽ പ്രതിഷേധിച്ച് ഒറ്റയാൾ സമരം. കോൺഗ്രസ് കാട്ടാക്കട മണ്ഡലം പ്രസിഡൻറ് എം.എം.അഗസ്റ്റിനാണ് ശനിയാഴ്ച ഉച്ചയ്ക്കുള്ള മഴയ്ക്ക് പിന്നാലെ റോഡിലെ വെള്ളക്കെട്ടിൽ ഇരുന്ന് പ്രതിഷേധിച്ചത്. നവീകരിച്ച കിള്ളി- പുതുവയ്‌ക്കൽ- കാന്തള റോഡിൽ കാന്തള ഭാഗത്തെ വെള്ളക്കെട്ട് യാത്രക്കാർക്കും പരിസരവാസികൾക്കും ബുദ്ധിമുട്ടാണ്. മഴ പെയ്താൽ ഇവിടെ മുട്ടോളം വെള്ളം ഉയരും. വെള്ളം ഉയരുമ്പോൾ ഇരുവശവുമുള്ള വീടുകളിലേക്ക് ഇരച്ചുകയറും

## Article Content

**കാട്ടാക്കട :** നവീകരിച്ച റോഡിലെ വെള്ളക്കെട്ടിൽ പ്രതിഷേധിച്ച് ഒറ്റയാൾ സമരം. കോൺഗ്രസ് കാട്ടാക്കട മണ്ഡലം പ്രസിഡൻറ് എം.എം.അഗസ്റ്റിനാണ് ശനിയാഴ്ച ഉച്ചയ്ക്കുള്ള മഴയ്ക്ക് പിന്നാലെ റോഡിലെ വെള്ളക്കെട്ടിൽ ഇരുന്ന് പ്രതിഷേധിച്ചത്. നവീകരിച്ച കിള്ളി- പുതുവയ്‌ക്കൽ- കാന്തള റോഡിൽ കാന്തള ഭാഗത്തെ വെള്ളക്കെട്ട് യാത്രക്കാർക്കും പരിസരവാസികൾക്കും ബുദ്ധിമുട്ടാണ്. മഴ പെയ്താൽ ഇവിടെ മുട്ടോളം വെള്ളം ഉയരും. വെള്ളം ഉയരുമ്പോൾ ഇരുവശവുമുള്ള വീടുകളിലേക്ക് ഇരച്ചുകയറും

ദിവസങ്ങളോളം വെള്ളം റോഡിൽ കെട്ടിനിൽക്കുകയും ചെയ്യും. ഇത് വഴിയാത്രക്കാർക്കും വാഹന യാത്രക്കാർക്കും ദുരിതമാകുന്നു. താഴ്ന്ന ഭാഗമായ ഇവിടെ വെള്ളം ഒഴുകിപ്പോകാൻ സംവിധാനം ഇല്ലാതെ റോഡ് പൂർത്തിയാക്കിയതാണ് വെള്ളക്കെട്ടിന് കാരണം. പഴയ റോഡിൽ വെള്ളം ഒഴുകിപ്പോകാൻ ഒരു ചപ്പാത്ത് ഉണ്ടായിരുന്നു. റോഡ് ബി.എം.ബി.സി.യിലായപ്പോൾ ഓട പണിയാതെ ഇവിടെ ചപ്പാത്ത് ഒഴിവാക്കി. ഇതാണ് വെള്ളക്കെട്ടിന് കാരണം. സ്ഥിരം വെള്ളക്കെട്ടാകുന്നത് റോഡ് തകരാനും കാരണമാകും..

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111750/a-one-man-strike-against-the-water-dam-on-the-renovated-road)