---
title: "ദി കേരള സ്‌റ്റോറി: ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൻ്റെ മറവിൽ വർഗീയ പ്രചാരണം നടത്തുന്നു."
english_title: "The Kerala Story: Communal propaganda is being waged under the guise of freedom of expression. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111752/the-kerala-story-communal-propaganda-is-being-waged-under-the-guise-of-freedom-of-expression"
published_at: "2023-04-30T12:06:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644e0c5c1504a_asdafdv.jpg"
keywords: []
---

# ദി കേരള സ്‌റ്റോറി: ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൻ്റെ മറവിൽ വർഗീയ പ്രചാരണം നടത്തുന്നു.

> **Lead Summary:** സുൽത്താൻ ബത്തേരി : ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൻ്റെ മറവിൽ വർഗീയ ധ്രുവീകരണവും, വസ്തുതാ വിരുദ്ധമായ പ്രചാരണവും നടത്തുന്നവർക്കെതിരെ ശക്തമായ സാമൂഹിക പ്രതിരോധം തീർക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ജില്ലാ സമിതി സംഘടിപ്പിച്ച ഓറിയൻ്റേഷൻ ക്യാംപ് ആവശ്യപ്പെട്ടു. കൃത്യമായ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് ദി കേരള സ്റ്റോറി തയ്യാറാക്കിയിട്ടുള്ളത്. ഒരു സമുദായത്തെ മാത്രമല്ല കേരളത്തിലെ മുഴുവൻ വനിതകളെയും അപമാനിക്കുന്ന സന്ദേശമാണ് പ്രസ്തുത ഫിലിമിലൂടെ പിന്നണി പ്രവർത്തകർ കൈമാറുന്നത്. ഐ എസ് ഇസ്ലാം വിരുദ്ധ ശക്തികളാൽ രൂപപ്പെട്ട ആശയമാണെന്നും, ഐ എസ് നെതിരെ കൃത്യമായ നിലപാട് പ്രഖ്യാപിച്ചവരാണ് ഇസ് ലാമിക പണ്ഡിതന്മാർ ഫാഷിസ്റ്റ് ശക്തികളുടെ അജണ്ടകൾക്ക് വിധേയമാകാത്ത കേരളീയ സമൂഹത്തിൽ ചിദ്രതയാണ് പ്രസ്തുത ഫിലിം പ്രവർത്തകരുടെ ലക്ഷ്യമെന്നും ക്യാംപ് അഭിപ്രായപ്പെട്ടു വ്യക്തികളുടെ വിശ്വാസ താൽപര്യങ്ങളെ ചൂഷണം ചെയ്ത് ആത്മീയ തട്ടിപ്പുകൾക്ക് നേത്യത്വം നൽകുന്ന പൗരോഹിത്യത്തെ തിരിച്ചറിയണം. ഏകദൈവ വിശ്വാസത്തിൽ നിന്നും വ്യതിചലിച്ച് കൊണ്ടുള്ള യാതൊരു കർമ്മങ്ങൾക്കും ഇസ് ലാമികമായി യാതൊരു പ്രസക്തിയുമില്ലെന്നും ക്യാംപ് ഓർമ്മപ്പെടുത്തി. അടുത്ത 6 മാസക്കാലത്തേക്കുള്ള പ്രവർത്തന പദ്ധതികൾക്ക് ജില്ലാ ക്യാംപ് രൂപം നൽകി. ജില്ലാ പ്രസിഡന്റ് അബ്ദുൾ ഫത്താഹ് മേപ്പാടി അധ്യക്ഷം വഹിച്ചു. അബൂബക്കർ സലഫി ക്യാമ്പ് ഉത്ഘാടനം ചെയ്തു. റഷീദ് കൊടക്കാട്, ഹാരിസ് ഇബ്നു സലീം, പി. യു. സുഹൈൽ, അൻവർ സ്വലാഹി, അബ്ദുറഹ്മാൻ മീനങ്ങാടി എന്നിവർ സംസാരിച്ചു.

## Article Content

സുൽത്താൻ ബത്തേരി : ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൻ്റെ മറവിൽ വർഗീയ ധ്രുവീകരണവും, വസ്തുതാ വിരുദ്ധമായ പ്രചാരണവും നടത്തുന്നവർക്കെതിരെ ശക്തമായ സാമൂഹിക പ്രതിരോധം തീർക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ജില്ലാ സമിതി സംഘടിപ്പിച്ച ഓറിയൻ്റേഷൻ ക്യാംപ് ആവശ്യപ്പെട്ടു. കൃത്യമായ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് ദി കേരള സ്റ്റോറി തയ്യാറാക്കിയിട്ടുള്ളത്. ഒരു സമുദായത്തെ മാത്രമല്ല കേരളത്തിലെ മുഴുവൻ വനിതകളെയും അപമാനിക്കുന്ന സന്ദേശമാണ് പ്രസ്തുത ഫിലിമിലൂടെ പിന്നണി പ്രവർത്തകർ കൈമാറുന്നത്. ഐ എസ് ഇസ്ലാം വിരുദ്ധ ശക്തികളാൽ രൂപപ്പെട്ട ആശയമാണെന്നും, ഐ എസ് നെതിരെ കൃത്യമായ നിലപാട് പ്രഖ്യാപിച്ചവരാണ് ഇസ് ലാമിക പണ്ഡിതന്മാർ ഫാഷിസ്റ്റ് ശക്തികളുടെ അജണ്ടകൾക്ക് വിധേയമാകാത്ത കേരളീയ സമൂഹത്തിൽ ചിദ്രതയാണ് പ്രസ്തുത ഫിലിം പ്രവർത്തകരുടെ ലക്ഷ്യമെന്നും ക്യാംപ് അഭിപ്രായപ്പെട്ടു വ്യക്തികളുടെ വിശ്വാസ താൽപര്യങ്ങളെ ചൂഷണം ചെയ്ത് ആത്മീയ തട്ടിപ്പുകൾക്ക് നേത്യത്വം നൽകുന്ന പൗരോഹിത്യത്തെ തിരിച്ചറിയണം. ഏകദൈവ വിശ്വാസത്തിൽ നിന്നും വ്യതിചലിച്ച് കൊണ്ടുള്ള യാതൊരു കർമ്മങ്ങൾക്കും ഇസ് ലാമികമായി യാതൊരു പ്രസക്തിയുമില്ലെന്നും ക്യാംപ് ഓർമ്മപ്പെടുത്തി. അടുത്ത 6 മാസക്കാലത്തേക്കുള്ള പ്രവർത്തന പദ്ധതികൾക്ക് ജില്ലാ ക്യാംപ് രൂപം നൽകി. ജില്ലാ പ്രസിഡന്റ് അബ്ദുൾ ഫത്താഹ് മേപ്പാടി അധ്യക്ഷം വഹിച്ചു. അബൂബക്കർ സലഫി ക്യാമ്പ് ഉത്ഘാടനം ചെയ്തു. റഷീദ് കൊടക്കാട്, ഹാരിസ് ഇബ്നു സലീം, പി. യു. സുഹൈൽ, അൻവർ സ്വലാഹി, അബ്ദുറഹ്മാൻ മീനങ്ങാടി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111752/the-kerala-story-communal-propaganda-is-being-waged-under-the-guise-of-freedom-of-expression)