---
title: "യജ്ഞശാലയിലേക്ക് യജമാന ദമ്പതിമാരെ ആനയിച്ചു."
english_title: "The Mistress sent the couple to the yajnashala. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111754/the-mistress-sent-the-couple-to-the-yajnashala"
published_at: "2023-04-30T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644e0d1d641ba_asfsdfz.jpg"
keywords: []
---

# യജ്ഞശാലയിലേക്ക് യജമാന ദമ്പതിമാരെ ആനയിച്ചു.

> **Lead Summary:** **പിലാത്തറ :** കൈതപ്രം അഗ്നിഷ്ടോമ സോമയാഗ യജമാന ദമ്പതിമാരായ ഡോ. കൊമ്പങ്കുളം വിഷ്ണു അഗ്നിഹോത്രിയും ഡോ. ഉഷ അഗ്നിഹോത്രിയും യജ്ഞവേദിയിലെത്തി. ഇനിയുള്ള യാഗനാളുകളിൽ വ്രതശുദ്ധിയോടെ ആചാരപ്പെരുമയിൽ ഇവർ യാഗശാലയിൽ കഴിയും. ശനിയാഴ്ച കൊമ്പങ്കുളം ഇല്ലത്തുനിന്ന്‌ പന്തൽ വൈദികൻ ദാമോദരൻ നമ്പൂതിരി, ചെറുമുക്ക് വല്ലഭൻ അക്കിത്തിരിപ്പാട്, കൈമുക്ക് ഹരിണൻ നമ്പൂതിരി, കടലൂർ ശ്രീദാസ്, കാപ്ര ശങ്കരനാരായണൻ നമ്പൂതിരി, ചെറുമുക്ക് മിഥുൻ നമ്പൂതിരി, എം.ശ്രീധരൻ നമ്പൂതിരി, കെ.വി.മധുസൂദനൻ, കെ.പി.ഹരി നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ യജമാനനെ യജ്ഞശാലയിലേക്ക് സ്വീകരിച്ച് ആനയിച്ചു. തുടർന്ന് ആറുമണിക്കൂർ നീണ്ട ഇഷ്ടി എന്ന ചടങ്ങ് നടന്നു.

## Article Content

**പിലാത്തറ :** കൈതപ്രം അഗ്നിഷ്ടോമ സോമയാഗ യജമാന ദമ്പതിമാരായ ഡോ. കൊമ്പങ്കുളം വിഷ്ണു അഗ്നിഹോത്രിയും ഡോ. ഉഷ അഗ്നിഹോത്രിയും യജ്ഞവേദിയിലെത്തി. ഇനിയുള്ള യാഗനാളുകളിൽ വ്രതശുദ്ധിയോടെ ആചാരപ്പെരുമയിൽ ഇവർ യാഗശാലയിൽ കഴിയും. ശനിയാഴ്ച കൊമ്പങ്കുളം ഇല്ലത്തുനിന്ന്‌ പന്തൽ വൈദികൻ ദാമോദരൻ നമ്പൂതിരി, ചെറുമുക്ക് വല്ലഭൻ അക്കിത്തിരിപ്പാട്, കൈമുക്ക് ഹരിണൻ നമ്പൂതിരി, കടലൂർ ശ്രീദാസ്, കാപ്ര ശങ്കരനാരായണൻ നമ്പൂതിരി, ചെറുമുക്ക് മിഥുൻ നമ്പൂതിരി, എം.ശ്രീധരൻ നമ്പൂതിരി, കെ.വി.മധുസൂദനൻ, കെ.പി.ഹരി നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ യജമാനനെ യജ്ഞശാലയിലേക്ക് സ്വീകരിച്ച് ആനയിച്ചു. തുടർന്ന് ആറുമണിക്കൂർ നീണ്ട ഇഷ്ടി എന്ന ചടങ്ങ് നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111754/the-mistress-sent-the-couple-to-the-yajnashala)