---
title: "യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജക മണ്ഡലം സമ്മേളനത്തിന് ബ്ലോക്ക് പ്രസിഡൻറ് ഫർസിൻ മജീദ് പതാക ഉയർത്തി."
english_title: "Block President Farsin Majeed hoisted the flag for Youth Congress Mattanur Constituency Assembly. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111755/block-president-farsin-majeed-hoisted-the-flag-for-youth-congress-mattanur-constituency-assembly"
published_at: "2023-04-30T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644e0eaf56efb_asdaacz.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജക മണ്ഡലം സമ്മേളനത്തിന് ബ്ലോക്ക് പ്രസിഡൻറ് ഫർസിൻ മജീദ് പതാക ഉയർത്തി.

> **Lead Summary:** **മട്ടന്നൂർ :** യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജക മണ്ഡലം സമ്മേളനത്തിന് ബ്ലോക്ക് പ്രസിഡൻറ് ഫർസിൻ മജീദ് പതാക ഉയർത്തി. തില്ലങ്കേരി, പടിയൂർ, കോളയാട് എന്നിവിടങ്ങളിൽ നിന്ന് തുടങ്ങിയ കൊടിമര, പതാക, ഛായാചിത്ര ജാഥകൾ ബൈക്ക് റാലിയോട് കൂടി ബസ്‌സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.

## Article Content

**മട്ടന്നൂർ :** യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജക മണ്ഡലം സമ്മേളനത്തിന് ബ്ലോക്ക് പ്രസിഡൻറ് ഫർസിൻ മജീദ് പതാക ഉയർത്തി. തില്ലങ്കേരി, പടിയൂർ, കോളയാട് എന്നിവിടങ്ങളിൽ നിന്ന് തുടങ്ങിയ കൊടിമര, പതാക, ഛായാചിത്ര ജാഥകൾ ബൈക്ക് റാലിയോട് കൂടി ബസ്‌സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.

സംസ്ഥാന സെക്രട്ടറി വിനേഷ് ചുള്ളിയാൻ, ബ്ലോക്ക് വൈസ് പ്രസിഡൻറ് രാജേഷ് കയനി, കെ.പി.സി.സി. അംഗം ചന്ദ്രൻ തില്ലങ്കേരി, അയൂബ് ബ്ളാത്തൂർ, ജില്ലാ സെക്രട്ടറി നിധിൻ കോമത്ത്, ഉനൈസ് കോളയാട് തുടങ്ങിയവർ സംസാരിച്ചു. ഞായറാഴ്ച വൈകീട്ട് നാലിന് യുവജനറാലി പാലോട്ടുപള്ളിയിൽനിന്ന് തുടങ്ങും. മട്ടന്നൂർ ടൗണിൽ നടക്കുന്ന പൊതുസമ്മേളനം കെ.പി.സി.സി. ഉപാധ്യക്ഷൻ ടി. സിദ്ദിഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ബാലകൃഷ്ണൻ പെരിയ സംസാരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111755/block-president-farsin-majeed-hoisted-the-flag-for-youth-congress-mattanur-constituency-assembly)