---
title: "കാട്ടുപന്നികൾ കുറുകെ ചാടി ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടു. "
english_title: "Wild boars jumped across and the auto-rickshaw crashed. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111772/wild-boars-jumped-across-and-the-auto-rickshaw-crashed"
published_at: "2023-04-30T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644e2a154d716_xfdgfxc.jpg"
keywords: []
---

# കാട്ടുപന്നികൾ കുറുകെ ചാടി ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടു. 

> **Lead Summary:** പേരാവൂര്‍: പേരാവൂര്‍ മുള്ളേരിക്കലിലെ കോട്ടായി അനൂപിന്റെ ഓട്ടോറിക്ഷയാണ് അപകടത്തില്‍പെട്ടത്. ശനിയാഴ്ച രാത്രി വിവാഹത്തിൽ പങ്കെടുത്ത മടങ്ങുകയായിരുന്ന അനൂപും കുടുംബവും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയുടെ മുന്നിലാണ് കാട്ടുപന്നികൾ ചാടിയത്. അപകടത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാഗം തകരുകയും അനൂപിന്റെ കാലിന് പരിക്കേൽക്കുകയും ചെയ്തു. അപകടം നടന്നത് അനൂപിന്റെ വീടിന് അടുത്ത് തന്നെ ആയിരുന്നു. പ്രദേശത്തെ കാട്ടുപന്നി ശല്യം അതി രൂക്ഷമാണെന്നും ഇതു പരിഹരിക്കാൻ അടിയന്തര നടപടികൾ വേണമെന്നും അനൂപ് ആവശ്യപ്പെട്ടു.

## Article Content

പേരാവൂര്‍: പേരാവൂര്‍ മുള്ളേരിക്കലിലെ കോട്ടായി അനൂപിന്റെ ഓട്ടോറിക്ഷയാണ് അപകടത്തില്‍പെട്ടത്. ശനിയാഴ്ച രാത്രി വിവാഹത്തിൽ പങ്കെടുത്ത മടങ്ങുകയായിരുന്ന അനൂപും കുടുംബവും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയുടെ മുന്നിലാണ് കാട്ടുപന്നികൾ ചാടിയത്. അപകടത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാഗം തകരുകയും അനൂപിന്റെ കാലിന് പരിക്കേൽക്കുകയും ചെയ്തു. അപകടം നടന്നത് അനൂപിന്റെ വീടിന് അടുത്ത് തന്നെ ആയിരുന്നു. പ്രദേശത്തെ കാട്ടുപന്നി ശല്യം അതി രൂക്ഷമാണെന്നും ഇതു പരിഹരിക്കാൻ അടിയന്തര നടപടികൾ വേണമെന്നും അനൂപ് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111772/wild-boars-jumped-across-and-the-auto-rickshaw-crashed)