---
title: "രാജാ രവി വർമ അവസാനമായി വരച്ച അപ്രകാശിത ചിത്രം ‘പാഴ്സി ലേഡി’ പ്രകാശനം ചെയ്തു."
english_title: "Raja Ravi Varma's last unreleased film 'Parsi Lady' released. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111777/raja-ravi-varmas-last-unreleased-film-parsi-lady-released"
published_at: "2023-04-30T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644e36f84d0f6_ravivarmma.jpg"
keywords: []
---

# രാജാ രവി വർമ അവസാനമായി വരച്ച അപ്രകാശിത ചിത്രം ‘പാഴ്സി ലേഡി’ പ്രകാശനം ചെയ്തു.

> **Lead Summary:** കിളിമാനൂർ (തിരുവനന്തപുരം): കൊട്ടാരത്തിൽ അമൂല്യമായി സൂക്ഷിച്ചിരുന്ന രാജാ രവി വർമ അവസാനമായി വരച്ച അപ്രകാശിത ചിത്രം ‘പാഴ്സി ലേഡി’ പ്രകാശനം ചെയ്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് പ്രകാശനം നിർവഹിച്ചത്. രവിവർമയുടെ 175-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കിളിമാനൂർ കൊട്ടാരത്തിൽ നടന്ന ചടങ്ങിലായിരുന്നു പ്രകാശനം. ചിത്രത്തിന്‍റെ അവസാന മിനുക്കുപണികൾ പൂർത്തിയാക്കിയിട്ടില്ല. ചിത്രത്തിന്റെ രചനാവേളയിൽ രോഗ ശയ്യയിലായ രവി വർമ ചിത്രം പൂർത്തിയാക്കാനാകാതെ മരണമടയുകയായിരുന്നു. പിന്നീട് കൊട്ടാരത്തിൽ സൂക്ഷിക്കുകയായിരുന്നു ചിത്രം. ഇതോടൊപ്പം, തൃക്കേട്ട തിരുനാൾ ഉമയമ്മ തമ്പുരാട്ടിയുടെ അപൂർവ ഛായ ചിത്രവും ചടങ്ങിൽ ഗവർണർ പ്രകാശനം ചെയ്തു.

## Article Content

കിളിമാനൂർ (തിരുവനന്തപുരം): കൊട്ടാരത്തിൽ അമൂല്യമായി സൂക്ഷിച്ചിരുന്ന രാജാ രവി വർമ അവസാനമായി വരച്ച അപ്രകാശിത ചിത്രം ‘പാഴ്സി ലേഡി’ പ്രകാശനം ചെയ്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് പ്രകാശനം നിർവഹിച്ചത്. രവിവർമയുടെ 175-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കിളിമാനൂർ കൊട്ടാരത്തിൽ നടന്ന ചടങ്ങിലായിരുന്നു പ്രകാശനം. ചിത്രത്തിന്‍റെ അവസാന മിനുക്കുപണികൾ പൂർത്തിയാക്കിയിട്ടില്ല. ചിത്രത്തിന്റെ രചനാവേളയിൽ രോഗ ശയ്യയിലായ രവി വർമ ചിത്രം പൂർത്തിയാക്കാനാകാതെ മരണമടയുകയായിരുന്നു. പിന്നീട് കൊട്ടാരത്തിൽ സൂക്ഷിക്കുകയായിരുന്നു ചിത്രം. ഇതോടൊപ്പം, തൃക്കേട്ട തിരുനാൾ ഉമയമ്മ തമ്പുരാട്ടിയുടെ അപൂർവ ഛായ ചിത്രവും ചടങ്ങിൽ ഗവർണർ പ്രകാശനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111777/raja-ravi-varmas-last-unreleased-film-parsi-lady-released)