---
title: "ഗ​ൾ​ഫി​ൽ മ​രി​ക്കു​ന്ന പ്ര​വാ​സി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ചെ​ല​വാ​കു​ന്ന​ത്​ ല​ക്ഷ​ങ്ങ​ൾ."
english_title: "The cost of repatriating the body of an expatriate who dies in the Gulf Th lakhs. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111786/the-cost-of-repatriating-the-body-of-an-expatriate-who-dies-in-the-gulf-th-lakhs"
published_at: "2023-04-30T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644e407eb3d0d_zxczvzx.jpg"
keywords: []
---

# ഗ​ൾ​ഫി​ൽ മ​രി​ക്കു​ന്ന പ്ര​വാ​സി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ചെ​ല​വാ​കു​ന്ന​ത്​ ല​ക്ഷ​ങ്ങ​ൾ.

> **Lead Summary:** **ദു​ബൈ:** ഗ​ൾ​ഫി​ൽ മ​രി​ക്കു​ന്ന പ്ര​വാ​സി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ചെ​ല​വാ​കു​ന്ന​ത്​ ല​ക്ഷ​ങ്ങ​ൾ. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത്​ സൗ​ജ​ന്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തോ​ട്​ സ​ർ​ക്കാ​ർ മു​ഖം​തി​രി​ക്കു​മ്പോ​ൾ ത​ന്നെ, മൃ​ത​ദേ​ഹം അ​യ​ക്കു​ന്ന​തി​ന്‍റെ ചെ​ല​വ്​ അ​നു​ദി​നം വ​ർ​ധി​ക്കു​ക​യാ​ണ്. ഒ​ടു​വി​ലെ ക​ണ​ക്ക്​ പ്ര​കാ​രം ദു​ബൈ, ഷാ​ർ​ജ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്ക് ഇ​ന്ത്യ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ൾ വ​ഴി​ മൃ​ത​ദേ​ഹം അ​യ​ക്കു​ന്ന​തി​ന്​ 6500 ദി​ർ​ഹം (1.43 ല​ക്ഷം രൂ​പ) മു​ത​ൽ 10,000 ദി​ർ​ഹം (2.20 ല​ക്ഷം രൂ​പ) വ​രെ​യാ​ണ്​ ചെ​ല​വാ​കു​ന്ന​ത്. 5250-5450 ദി​ർ​ഹ​മി​ന്​ മൃ​ത​ദേ​ഹം അ​യ​ക്കാ​മെ​ന്നി​രി​ക്കേ,​ ഇ​ട​നി​ല​ക്കാ​രാ​യ ഏ​ജ​ൻ​സി​ക​ളാ​ണ്​ ഈ ​നി​ര​ക്ക്​ കു​ത്ത​നെ ഉ​യ​രാ​ൻ കാ​ര​ണ​മെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. യു.​എ.​ഇ​യു​ടെ എ​യ​ർ​ലൈ​നാ​യ എ​യ​ർ അ​റേ​ബ്യ​യേ​ക്കാ​ൾ കൂ​ടി​യ നി​ര​ക്കാ​ണ്​ ഇ​ന്ത്യ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ൾ വ​ഴി ഇ​ന്ത്യ​യി​ലേ​ക്ക്​ മൃ​ത​ദേ​ഹം അ​യ​ക്കാ​ൻ ഈ​ടാ​ക്കു​ന്ന​ത്.

## Article Content

**ദു​ബൈ:** ഗ​ൾ​ഫി​ൽ മ​രി​ക്കു​ന്ന പ്ര​വാ​സി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ചെ​ല​വാ​കു​ന്ന​ത്​ ല​ക്ഷ​ങ്ങ​ൾ. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത്​ സൗ​ജ​ന്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തോ​ട്​ സ​ർ​ക്കാ​ർ മു​ഖം​തി​രി​ക്കു​മ്പോ​ൾ ത​ന്നെ, മൃ​ത​ദേ​ഹം അ​യ​ക്കു​ന്ന​തി​ന്‍റെ ചെ​ല​വ്​ അ​നു​ദി​നം വ​ർ​ധി​ക്കു​ക​യാ​ണ്. ഒ​ടു​വി​ലെ ക​ണ​ക്ക്​ പ്ര​കാ​രം ദു​ബൈ, ഷാ​ർ​ജ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്ക് ഇ​ന്ത്യ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ൾ വ​ഴി​ മൃ​ത​ദേ​ഹം അ​യ​ക്കു​ന്ന​തി​ന്​ 6500 ദി​ർ​ഹം (1.43 ല​ക്ഷം രൂ​പ) മു​ത​ൽ 10,000 ദി​ർ​ഹം (2.20 ല​ക്ഷം രൂ​പ) വ​രെ​യാ​ണ്​ ചെ​ല​വാ​കു​ന്ന​ത്. 5250-5450 ദി​ർ​ഹ​മി​ന്​ മൃ​ത​ദേ​ഹം അ​യ​ക്കാ​മെ​ന്നി​രി​ക്കേ,​ ഇ​ട​നി​ല​ക്കാ​രാ​യ ഏ​ജ​ൻ​സി​ക​ളാ​ണ്​ ഈ ​നി​ര​ക്ക്​ കു​ത്ത​നെ ഉ​യ​രാ​ൻ കാ​ര​ണ​മെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. യു.​എ.​ഇ​യു​ടെ എ​യ​ർ​ലൈ​നാ​യ എ​യ​ർ അ​റേ​ബ്യ​യേ​ക്കാ​ൾ കൂ​ടി​യ നി​ര​ക്കാ​ണ്​ ഇ​ന്ത്യ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ൾ വ​ഴി ഇ​ന്ത്യ​യി​ലേ​ക്ക്​ മൃ​ത​ദേ​ഹം അ​യ​ക്കാ​ൻ ഈ​ടാ​ക്കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111786/the-cost-of-repatriating-the-body-of-an-expatriate-who-dies-in-the-gulf-th-lakhs)