---
title: "ചൊ​വ്വാ​ഴ്ച​യും സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മഴയ്ക്ക് സാധ്യത"
english_title: "Heavy rain tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/1118/heavy-rain-tomorrow"
published_at: "2021-10-04T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615ad2481aa91_images - 2021-10-04T152024.042.jpeg"
keywords: []
---

# ചൊ​വ്വാ​ഴ്ച​യും സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മഴയ്ക്ക് സാധ്യത

> **Lead Summary:**  **തി​രു​വ​ന​ന്ത​പു​രം**: ചൊ​വ്വാ​ഴ്ച​യും സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ​യു​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. നാ​ല് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. കോ​ട്ട​യം, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് തീ​വ്ര​മ​ഴ​യ്ക്ക് സാ​ധ്യ​ത പ്ര​വ​ചി​ക്കു​ന്ന​ത്. ശേ​ഷി​ക്കു​ന്ന എ​ട്ട് ജി​ല്ല​ക​ളി​ൽ മ​ഞ്ഞ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

## Article Content

 **തി​രു​വ​ന​ന്ത​പു​രം**: ചൊ​വ്വാ​ഴ്ച​യും സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ​യു​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. നാ​ല് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. കോ​ട്ട​യം, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് തീ​വ്ര​മ​ഴ​യ്ക്ക് സാ​ധ്യ​ത പ്ര​വ​ചി​ക്കു​ന്ന​ത്. ശേ​ഷി​ക്കു​ന്ന എ​ട്ട് ജി​ല്ല​ക​ളി​ൽ മ​ഞ്ഞ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഒ​ക്ടോ​ബ​ർ ഏ​ഴ് വ​രെ സം​സ്ഥാ​ന​ത്ത് ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് നേ​ര​ത്തെ ത​ന്നെ കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് തീ​വ്ര​മ​ഴ​യു​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പ് വ​ന്നി​രി​ക്കു​ന്ന​ത്. ര​ണ്ടു ദി​വ​സ​മാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യു​ണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/1118/heavy-rain-tomorrow)