---
title: "സംസ്ഥാനത്ത് ഇന്നും നാളെയും മഴയുടെ ശക്തി  കുറയുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം"
english_title: " Rain update nov 17"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11181/rain-update-nov-17"
published_at: "2021-11-17T07:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619466915f8c3_images - 2021-11-02T102547.074.jpeg"
keywords: []
---

# സംസ്ഥാനത്ത് ഇന്നും നാളെയും മഴയുടെ ശക്തി  കുറയുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് ഇന്നും നാളെയും മഴയുടെ ശക്തി കുറവായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് ഇന്നും നാളെയും മഴയുടെ ശക്തി കുറവായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

കര്‍ണാടക തീരത്തെ ന്യൂനമര്‍ദ്ദം കേരളത്തെ ബാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. വെള്ളിയാഴ്ച മുതല്‍ മദ്ധ്യ- വടക്കന്‍ കേരളത്തില്‍ മഴ ശക്തിപ്പെടും.

അതേസമയം ഇടുക്കി ഡാമിലെ വെള്ളം ഒഴുക്കിവിടാന്‍ തുറന്നിരുന്ന ഷട്ടര്‍ അടച്ചു. നീരൊഴുക്ക് കുറഞ്ഞതിനെത്തുടര്‍ന്നാണ് അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചത്. നിലവില്‍ 2399.10 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഞായറാഴ്ചയാണ് അണക്കെട്ടിലെ മൂന്നാമത്തെ ഷട്ടര്‍ തുറന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11181/rain-update-nov-17)