---
title: "സർവകലാശാലകളിലും കോളജുകളിലും പ്രവേശനം ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് വിദ്യാർഥികളിൽ നിന്ന് പണം വാങ്ങി വഞ്ചിച്ച കേസിൽ യുവാവ് അറസ്റ്റിൽ."
english_title: "A youth has been arrested in a case of cheating students by making them believe that they will fix admissions in colleges and universities. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111812/a-youth-has-been-arrested-in-a-case-of-cheating-students-by-making-them-believe-that-they-will-fix-admissions-in-colleges-and-universities"
published_at: "2023-04-30T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644e7fb954e76_sdsfd.jpg"
keywords: []
---

# സർവകലാശാലകളിലും കോളജുകളിലും പ്രവേശനം ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് വിദ്യാർഥികളിൽ നിന്ന് പണം വാങ്ങി വഞ്ചിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

> **Lead Summary:** **പെരിന്തൽമണ്ണ**: മറ്റു സംസ്ഥാനങ്ങളിലെ സർവകലാശാലകളിലും കോളജുകളിലും പ്രവേശനം ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് വിദ്യാർഥികളിൽ നിന്ന് പണം വാങ്ങി വഞ്ചിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുന്നക്കാവ് കോലോത്തൊടി വീട്ടിൽ മുഹമ്മദ് മുബീനാണ് അറസ്റ്റിലായത്. പെരിന്തൽമണ്ണയിൽ കെ.എ.എം ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ എന്ന സ്ഥാപനം നടത്തിവരുകയായിരുന്നു ഇയാൾ. കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ ബി.എഡ് അടക്കമുള്ള കോഴ്സുകളിൽ ചേരുന്നതിന് വിദ്യാർഥികൾ പണം നൽകിയിരുന്നു. എന്നാൽ, പ്രവേശനം ലഭിക്കാത്തതിനാൽ വിദ്യാർഥികൾ മുബീനെ സമീപിച്ചപ്പോൾ ഇയാൾ ഒഴിഞ്ഞു മാറുകയായിരുന്നു. പെരിന്തൽമണ്ണയിലെത്തി വിദ്യാർഥികൾ അന്വേഷിച്ചപ്പോൾ ഇയാളുടെ സ്ഥാപനം പൂട്ടിയ നിലയിലായിരുന്നു.

## Article Content

**പെരിന്തൽമണ്ണ**: മറ്റു സംസ്ഥാനങ്ങളിലെ സർവകലാശാലകളിലും കോളജുകളിലും പ്രവേശനം ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് വിദ്യാർഥികളിൽ നിന്ന് പണം വാങ്ങി വഞ്ചിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുന്നക്കാവ് കോലോത്തൊടി വീട്ടിൽ മുഹമ്മദ് മുബീനാണ് അറസ്റ്റിലായത്. പെരിന്തൽമണ്ണയിൽ കെ.എ.എം ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ എന്ന സ്ഥാപനം നടത്തിവരുകയായിരുന്നു ഇയാൾ. കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ ബി.എഡ് അടക്കമുള്ള കോഴ്സുകളിൽ ചേരുന്നതിന് വിദ്യാർഥികൾ പണം നൽകിയിരുന്നു. എന്നാൽ, പ്രവേശനം ലഭിക്കാത്തതിനാൽ വിദ്യാർഥികൾ മുബീനെ സമീപിച്ചപ്പോൾ ഇയാൾ ഒഴിഞ്ഞു മാറുകയായിരുന്നു. പെരിന്തൽമണ്ണയിലെത്തി വിദ്യാർഥികൾ അന്വേഷിച്ചപ്പോൾ ഇയാളുടെ സ്ഥാപനം പൂട്ടിയ നിലയിലായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111812/a-youth-has-been-arrested-in-a-case-of-cheating-students-by-making-them-believe-that-they-will-fix-admissions-in-colleges-and-universities)