---
title: "മഴക്കാലപൂർവ ശുചീകരണം: ശുചിത്വ ഹർത്താലിൽ പങ്കാളികളായി നാടൊന്നാകെ."
english_title: "Pre-Monsoon Cleanliness: Whole country participates in cleanliness hartal. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111817/pre-monsoon-cleanliness-whole-country-participates-in-cleanliness-hartal"
published_at: "2023-04-30T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644e83036edf4_zdzfxgxg.jpg"
keywords: []
---

# മഴക്കാലപൂർവ ശുചീകരണം: ശുചിത്വ ഹർത്താലിൽ പങ്കാളികളായി നാടൊന്നാകെ.

> **Lead Summary:** **ഇരിട്ടി: **മഴക്കാലപൂർവ ശുചീകരണത്തിൻ്റെ ഭാഗമായി നഗര ഗ്രാമ വ്യത്യാസമില്ലാതെ നാടൊന്നാകെ ശുചീകരണ പ്രവൃത്തിയിൽ പങ്കാളികളായി.ശുചിത്വ ഹർത്താലിൻ്റെ ഭാഗമായി ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ നഗര- ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനം നടത്തി. ഇരിട്ടി ടൗണിൽഇരിട്ടി പാലം മുതൽ പയിഞ്ചേരിമുക്ക് വരെയും പുതിയ ബസ് സ്റ്റാൻ്റും പരിസരവും നേരംമ്പോക്ക് റോഡ് ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളാണ് നഗര ശുചീകരണത്തിൻ്റെ ഭാഗമായി ശുചികരിച്ചത്.

## Article Content

**ഇരിട്ടി: **മഴക്കാലപൂർവ ശുചീകരണത്തിൻ്റെ ഭാഗമായി നഗര ഗ്രാമ വ്യത്യാസമില്ലാതെ നാടൊന്നാകെ ശുചീകരണ പ്രവൃത്തിയിൽ പങ്കാളികളായി.ശുചിത്വ ഹർത്താലിൻ്റെ ഭാഗമായി ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ നഗര- ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനം നടത്തി. ഇരിട്ടി ടൗണിൽഇരിട്ടി പാലം മുതൽ പയിഞ്ചേരിമുക്ക് വരെയും പുതിയ ബസ് സ്റ്റാൻ്റും പരിസരവും നേരംമ്പോക്ക് റോഡ് ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളാണ് നഗര ശുചീകരണത്തിൻ്റെ ഭാഗമായി ശുചികരിച്ചത്.

നഗരസഭകൗൺസിലർമാർ ,ചുമട്ട് തൊഴിലാളികൾ, വ്യാപാരികൾ, യുവജന സംഘടനകൾ, സന്നദ്ധ സംഘടനകൾ, മോട്ടോർ തൊഴിലാളികൾ, ഹരിതസേന അംഗങ്ങൾ, ആശ - കുടുംബശ്രി അംഗങ്ങൾ, മുൻസിപ്പൽ ജീവനക്കാർ , ആരോഗ്യ പ്രവർത്തകർ എന്നിവർ ഓരോ മേഖലകൾ തിരിച്ച് ശുചികരണ പ്രവൃത്തികൾ എറ്റെടുത്ത് നടത്തി. പത്തൊൻപതാം മൈൽ മുതൽ പയിഞ്ചേരിമുക്ക് ഊവ്വാപ്പള്ളി വരെയുള്ള റോഡിനിരുവശവും കഴിഞ്ഞ ദിവസം സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചികരിച്ചിരുന്നു.

ഇരിട്ടി നഗര ശുചീകരണ പ്രവൃത്തി സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത അധ്യക്ഷയായി വൈസ് ചെയർമാൻ പി.പി.ഉസ്മാൻ, നഗരസഭ സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ, പി.ബി.സദാനന്ദൻ, വി.ശശി,സത്യൻ കൊമ്മേരി, കെ.പി.ഹാരിസ്, പത്മനാഭൻ ,റെജി തോമസ്, രാമകൃഷണൻ എഴുത്തൻ, വാർഡ് കൗൺസിലർ വി.പി. അബ്ദുൾ റഷീദ്,ക്ലിൻ സിറ്റി മാനേജർ പി.മോഹനൻ, താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ അനിൽ കുമാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111817/pre-monsoon-cleanliness-whole-country-participates-in-cleanliness-hartal)