---
title: "നാടിന്റെ സാഹോദര്യം കാത്തുസൂക്ഷിക്കുന്നതിൽ യൂത്ത് കോൺഗ്രസിന്റെ പങ്ക് നിർണ്ണായകഘടകം : അഡ്വ സണ്ണി ജോസഫ് എംഎൽഎ."
english_title: "The role of Youth Congress is a decisive factor in preserving the brotherhood of the country: Adv Sunny Joseph MLA."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111821/the-role-of-youth-congress-is-a-decisive-factor-in-preserving-the-brotherhood-of-the-country-adv-sunny-joseph-mla"
published_at: "2023-04-30T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644e88ef3f8cd_xfxgfd.jpg"
keywords: []
---

# നാടിന്റെ സാഹോദര്യം കാത്തുസൂക്ഷിക്കുന്നതിൽ യൂത്ത് കോൺഗ്രസിന്റെ പങ്ക് നിർണ്ണായകഘടകം : അഡ്വ സണ്ണി ജോസഫ് എംഎൽഎ.

> **Lead Summary:** **പേരാവൂർ :** യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം സമ്മേളനതിന്റെ ഭാഗമായി നടന്ന പ്രധിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്‌ സോനു വല്ലത്തുകാരൻ അധ്യക്ഷത വഹിച്ചു. ' നീതി നിഷേധങ്ങളിൽ നിശബ്ദരാകില്ല, വിദ്വേഷ രാഷ്ട്രീയത്തോട് ' എന്ന ആപ്തവാക്യം ഉയർത്തിയാണ് യൂത്ത് കോൺഗ്രസ് സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നത്.

## Article Content

**പേരാവൂർ :** യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം സമ്മേളനതിന്റെ ഭാഗമായി നടന്ന പ്രധിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്‌ സോനു വല്ലത്തുകാരൻ അധ്യക്ഷത വഹിച്ചു. ' നീതി നിഷേധങ്ങളിൽ നിശബ്ദരാകില്ല, വിദ്വേഷ രാഷ്ട്രീയത്തോട് ' എന്ന ആപ്തവാക്യം ഉയർത്തിയാണ് യൂത്ത് കോൺഗ്രസ് സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നത്.

വർത്തമാന കാലഘട്ടത്തിൽ വർഗീയത ഉയർത്തി ബിജെപിയും ഫാസിസത്തിലൂടെ സിപിഎമ്മും ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്നും ചരിത്രത്തെ പുതുതലമുറയിൽനിന്ന് മറച്ചുവയ്ക്കാതെ , കോൺഗ്രസിന്റെ പ്രസക്തി ഇന്ത്യൻ ജനതയിൽനിന്ന് മറയ്ക്കാൻ കഴിയില്ലെന്ന തിരിച്ചറിവാണ് ചരിത്രത്തെ ഇല്ലായ്മ ചെയ്യാൻ ബിജെപി ശ്രമിക്കുന്നതിന്റെ കാരണമെന്നും കോൺഗ്രസിന്റെ തിരിച്ചുവരവ് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും യൂത്ത് കോൺഗ്രസ് സമ്മേളനത്തിൽ അഭിപ്രായമുയർന്നു. സമാപന സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ കമൽജിത്ത് ഉദ്ഘാടനം ചെയ്തു.

അഡ്വ :സജീവ് ജോസഫ് എംഎൽഎ, കെപിസിസി മെമ്പർ ചന്ദ്രൻ തില്ലങ്കേരി, ജില്ലാ പഞ്ചായത്ത്‌ മെമ്പർ ജൂബിലി ചാക്കോ, ജില്ലാ പ്രസിഡന്റ്‌ വി രാഹുൽ , ജില്ലാ സെക്രട്ടറിമാരായ ശരത്ചന്ദ്രൻ, കെ സുമേഷ്കുമാർ ഷാനിദ് പുന്നാട്, കെ ശ്രീകാന്ത്, നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമാരായ അബ്‌ദുൾറഷീദ് ടി. കെ, ജോബിൻ പാണ്ടൻഞ്ചേരി, സെക്രട്ടറിമാരായ ജിബിൻ ജെയ്സൺ, ഹനീഫ കാരക്കുന്നേൽ, വിപിൻ ജോസഫ്, ജോബിഷ് ജോസഫ്, റാഷിദ്‌ പുന്നാട് തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിൽ ജില്ലയിലെ പ്രമുഖ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111821/the-role-of-youth-congress-is-a-decisive-factor-in-preserving-the-brotherhood-of-the-country-adv-sunny-joseph-mla)