---
title: "മഴക്കാലപൂർവ ശുചീകരണത്തിൻ്റെ ഭാഗമായി പായം പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം  സംഘടിപ്പിച്ചു."
english_title: "As part of the pre-monsoon cleaning, Payam Panchayat organized a clean-up campaign. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111827/as-part-of-the-pre-monsoon-cleaning-payam-panchayat-organized-a-clean-up-campaign"
published_at: "2023-04-30T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644e8c2ba82e5_sdgfdgdf.jpg"
keywords: []
---

# മഴക്കാലപൂർവ ശുചീകരണത്തിൻ്റെ ഭാഗമായി പായം പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം  സംഘടിപ്പിച്ചു.

> **Lead Summary:** **ഇരിട്ടി:** മഴക്കാലപൂർവ ശുചീകരണത്തിൻ്റെ ഭാഗമായി പായം പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സന്നദ്ധ സംഘടനകളുടെയും പൊലിസിൻ്റെയും സഹകരണത്തോടെ 18 വാർഡുകളിലും ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. പായം പഞ്ചായത്തിൻ്റെ ഭാഗമായ. ഇരിട്ടി പാലം മുതൽ കല്ലുമുട്ടി, മാടത്തിൽ, വള്ളിത്തോട്, വിളമന, കൂട്ടുപുഴ, കോളിക്കടവ്, പായം, വട്ടിയറ ഉൾപ്പെടെയുള്ള പഞ്ചായത്തു പരിധിയിലെ പ്രധാന കേന്ദ്രങ്ങളിലും 18 വാർഡുകളിലും പൊതു സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ശുചീകരണ പ്രവൃത്തി നടന്നു.

## Article Content

**ഇരിട്ടി:** മഴക്കാലപൂർവ ശുചീകരണത്തിൻ്റെ ഭാഗമായി പായം പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സന്നദ്ധ സംഘടനകളുടെയും പൊലിസിൻ്റെയും സഹകരണത്തോടെ 18 വാർഡുകളിലും ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. പായം പഞ്ചായത്തിൻ്റെ ഭാഗമായ. ഇരിട്ടി പാലം മുതൽ കല്ലുമുട്ടി, മാടത്തിൽ, വള്ളിത്തോട്, വിളമന, കൂട്ടുപുഴ, കോളിക്കടവ്, പായം, വട്ടിയറ ഉൾപ്പെടെയുള്ള പഞ്ചായത്തു പരിധിയിലെ പ്രധാന കേന്ദ്രങ്ങളിലും 18 വാർഡുകളിലും പൊതു സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ശുചീകരണ പ്രവൃത്തി നടന്നു.

ഇതോടൊപ്പം പൊതു സ്ഥലങ്ങളും പാതയോരങ്ങളും ശുചീകരിച്ചു പഞ്ചായത്തംഗങ്ങൾ,ചുമട്ട് തൊഴിലാളികൾ, എൻ.എസ് എസ് വളണ്ടിയർമാർ, ഇരിട്ടി ജനമൈത്രി പൊലിസ് , വ്യാപാരികൾ, യുവജന സംഘടനകൾ, സന്നദ്ധ സംഘടനകൾ, മോട്ടോർ തൊഴിലാളികൾ, ഹരിതസേന അംഗങ്ങൾ, ആശ - കുടുംബശ്രി അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ , ആരോഗ്യ പ്രവർത്തകർ എന്നിവർ ശുചികരണ പ്രവൃത്തികൾ എറ്റെടുത്ത് നടത്തി.

പഞ്ചായത്ത്തല ശുചീകരണ പ്രവൃത്തി ഇരിട്ടി പാലത്തിനു സമീപം പായം പഞ്ചായത്ത് പ്രസിഡണ്ട് പി.രജനി ഉദ്ഘാടനം ചെയ്തു.വാർഡ് അംഗം പി.പി. കുഞ്ഞൂഞ്ഞ് അധ്യക്ഷനായി.വൈസ് പ്രസിഡണ്ട് എം.വിനോദ് കുമാർ, ഇരിട്ടി പൊലിസ് ഇൻസ്പെക്ടർ കെ.ജെ.വിനോയി,സ്ഥിരം സമിതി അധ്യക്ഷൻ മാരായ വി. പ്രമീള, പി.എൻ.ജെസി, മുജീബ് കുഞ്ഞിക്കണ്ടി, എന്നിവർ സംസാരിച്ചു. ഇന്നലെ നടന്ന പഞ്ചായത്ത്തല ശുചീകരണ പ്രവൃത്തിയിൽ പങ്കെടുക്കാത്തവർ സ്വന്തം സ്ഥാപനങ്ങളും പരിസരവും ശുചികരണം നടത്തി പൂർത്തിയാക്കിയതിനു ശേഷം മാത്രമേ  സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളുവെന്നും അല്ലാത്തപ്പക്ഷം നിയമ നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111827/as-part-of-the-pre-monsoon-cleaning-payam-panchayat-organized-a-clean-up-campaign)