---
title: "നീറ്റ്​ യു.ജി: പരീക്ഷ സിറ്റി കേന്ദ്രം അറിയാൻ അവസരം."
english_title: "NEET UG: Opportunity to know Exam City Centre. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111841/neet-ug-opportunity-to-know-exam-city-centre"
published_at: "2023-04-30T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644ea3f9b2c14_neet_ojoig.jpg"
keywords: []
---

# നീറ്റ്​ യു.ജി: പരീക്ഷ സിറ്റി കേന്ദ്രം അറിയാൻ അവസരം.

> **Lead Summary:** **തിരുവനന്തപുരം: **നീറ്റ്​ യു.ജി പരീക്ഷക്ക്​ അപേക്ഷിച്ചവരുടെ പരീക്ഷ സിറ്റി കേന്ദ്രം പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് വെബ്​സൈറ്റിൽ​ അപേക്ഷ നമ്പറും ജനന തീയതിയും നൽകിയാൽ പരീക്ഷ സിറ്റി കേന്ദ്രം അറിയാൻ സാധിക്കും. മൂന്ന്​ ദിവസത്തിനകം അഡ്​മിറ്റ്​ കാർഡുകൾ വെബ്​സൈറ്റ്​ വഴി ഡൗൺലോഡ്​ ചെയ്യാനാകും. പരീക്ഷയുടെ സിറ്റി കേന്ദ്രം പരീക്ഷാർഥികളെ മുൻകൂട്ടി അറിയിക്കാൻ വേണ്ടിയുള്ളതാണ്​ ഇപ്പോഴത്തെ സൗകര്യം. പരീക്ഷ സിറ്റി കേന്ദ്രം പരിശോധിക്കാൻ സാ​ങ്കേതിക തടസ്സങ്ങളുണ്ടെങ്കിൽ 011-40759000 നമ്പറിലോ [neet@nta.ac.in] എന്ന ഇ-മെയിലിലോ പരാതിപ്പെടാം. മേയ്​ ഏഴിന് ഇന്ത്യൻ സമയം​ ഉച്ചക്കുശേഷം രണ്ട്​ മുതൽ വൈകീട്ട്​ 5.20 വരെയാണ്​ നീറ്റ്​ യു.ജി പരീക്ഷ​.

## Article Content

**തിരുവനന്തപുരം: **നീറ്റ്​ യു.ജി പരീക്ഷക്ക്​ അപേക്ഷിച്ചവരുടെ പരീക്ഷ സിറ്റി കേന്ദ്രം പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് വെബ്​സൈറ്റിൽ​ അപേക്ഷ നമ്പറും ജനന തീയതിയും നൽകിയാൽ പരീക്ഷ സിറ്റി കേന്ദ്രം അറിയാൻ സാധിക്കും. മൂന്ന്​ ദിവസത്തിനകം അഡ്​മിറ്റ്​ കാർഡുകൾ വെബ്​സൈറ്റ്​ വഴി ഡൗൺലോഡ്​ ചെയ്യാനാകും. പരീക്ഷയുടെ സിറ്റി കേന്ദ്രം പരീക്ഷാർഥികളെ മുൻകൂട്ടി അറിയിക്കാൻ വേണ്ടിയുള്ളതാണ്​ ഇപ്പോഴത്തെ സൗകര്യം. പരീക്ഷ സിറ്റി കേന്ദ്രം പരിശോധിക്കാൻ സാ​ങ്കേതിക തടസ്സങ്ങളുണ്ടെങ്കിൽ 011-40759000 നമ്പറിലോ [neet@nta.ac.in] എന്ന ഇ-മെയിലിലോ പരാതിപ്പെടാം. മേയ്​ ഏഴിന് ഇന്ത്യൻ സമയം​ ഉച്ചക്കുശേഷം രണ്ട്​ മുതൽ വൈകീട്ട്​ 5.20 വരെയാണ്​ നീറ്റ്​ യു.ജി പരീക്ഷ​.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111841/neet-ug-opportunity-to-know-exam-city-centre)