---
title: "ആറളം ഫാം ഭൂ പ്രക്ഷോഭ വാർഷികവും, മുത്തപ്പൻ മടപുര പ്രതിഷഠയും നടത്തി"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111862/iritty"
published_at: "2023-05-01T08:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644f2b02e0fe8_IMG-20230501-WA0004.jpg"
keywords: []
---

# ആറളം ഫാം ഭൂ പ്രക്ഷോഭ വാർഷികവും, മുത്തപ്പൻ മടപുര പ്രതിഷഠയും നടത്തി

> **Lead Summary:** **ഇരിട്ടി** : ആദിവാസി ദലിത് മുന്നേറ്റ സമിതിയുടെയും , ആദിവാസി ഗോത്ര ജന സഭയുടെയും നേതൃത്വത്തിൽ മൂന്ന് ദിവസമായി നടന്നു വരുന്ന ആറളം ഫാം ഭൂ പ്രക്ഷോഭത്തിന്റെ പതിനേഴാം വാർഷികാഘോഷവും, വളയഞ്ചാൽ മുത്തപ്പൻ മടപ്പുര പ്രതിഷ്ഠയും, ഗോത്രാരൂഢ കേന്ദ്രങ്ങളുടെ സമർപ്പണവും നടന്നു. ചടങ്ങിനോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം സണ്ണി ജോസഫ് എം.എൽ എ ഉൽഘാടനം ചെയ്തു.

## Article Content

**ഇരിട്ടി** : ആദിവാസി ദലിത് മുന്നേറ്റ സമിതിയുടെയും , ആദിവാസി ഗോത്ര ജന സഭയുടെയും നേതൃത്വത്തിൽ മൂന്ന് ദിവസമായി നടന്നു വരുന്ന ആറളം ഫാം ഭൂ പ്രക്ഷോഭത്തിന്റെ പതിനേഴാം വാർഷികാഘോഷവും, വളയഞ്ചാൽ മുത്തപ്പൻ മടപ്പുര പ്രതിഷ്ഠയും, ഗോത്രാരൂഢ കേന്ദ്രങ്ങളുടെ സമർപ്പണവും നടന്നു. ചടങ്ങിനോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം സണ്ണി ജോസഫ് എം.എൽ എ ഉൽഘാടനം ചെയ്തു.

ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡണ്ട് ശ്രീരാമൻ കൊയ്യോൻ അദ്ധ്യക്ഷത വഹിച്ചു. ഏക്ത പരിഷത്ത് സ്ഥാപകനും , സമാധാന പ്രവർത്തനങ്ങൾക്ക് ജപ്പാൻ നൽകുന്ന മികച്ച പുരസ്കാരമായ നിവാനോ അവാർഡ് ലഭിച്ച ഡോ.പി വി രാജഗോപാൽ മുഖ്യാതിഥി ആയിരുന്നു. ഏ.ഡി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി വി. രമേശൻ , ഗോത്ര കവി രതീഷ് ടി ഗോപി , ഏകത പരിഷത്ത് കോർഡിനേറ്റർ പവിത്രൻ തില്ലങ്കേരി . ആദി വാസി ഗോത്ര ജനസഭ നേതാക്കളായ പി.കെ കരുണാകരൻ, കെ.സതീശൻ , ചന്ദ്രൻ എടാൻ .എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111862/iritty)