---
title: "സംസ്ഥാനത്തെ വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണാൻ വിദഗ്ധ പാനൽ രൂപീകരിക്കും: മന്ത്രി എ.കെ ശശീന്ദ്രൻ"
english_title: "Aksaseendran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111881/aksaseendran"
published_at: "2023-05-01T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644f47f24dfda_n4953330541682917211711d6b1403cf70657bbf10056c207bab998c575c3a79dd040fd323a21543bede122.jpg"
keywords: []
---

# സംസ്ഥാനത്തെ വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണാൻ വിദഗ്ധ പാനൽ രൂപീകരിക്കും: മന്ത്രി എ.കെ ശശീന്ദ്രൻ

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്തെ വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണാൻ വിദഗ്ധ പാനൽ രൂപീകരിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉടൻ ഉന്നതതല ചർച്ച സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അരിക്കൊമ്ബനെ പിടിച്ചതുകൊണ്ട് മാത്രം പ്രശ്നം തീരുന്നില്ല. തീവ്രനിലപാട് ഉള്ളവർ പാനലിൽ ഉണ്ടാകില്ല.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്തെ വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണാൻ വിദഗ്ധ പാനൽ രൂപീകരിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉടൻ ഉന്നതതല ചർച്ച സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അരിക്കൊമ്ബനെ പിടിച്ചതുകൊണ്ട് മാത്രം പ്രശ്നം തീരുന്നില്ല. തീവ്രനിലപാട് ഉള്ളവർ പാനലിൽ ഉണ്ടാകില്ല.

കേരളത്തിനകത്തും പുറത്തുമുള്ള വിദഗ്ധരുമായി കൂടിയാലോചന നടത്തും. കുങ്കിയാനകളുടെ പാപ്പാൻമാർ വനംവകുപ്പിന്റെ അവിഭാജ്യ ഘടകമാണ്. ആ നിലയിൽ തന്നെ അവരെ പരിഗണിക്കുന്നുണ്ട്. അരിക്കൊമ്ബന്റെ ആരോഗ്യ നിലയിൽ പ്രശ്നങ്ങളില്ലെന്നും ടെലി കോളറിലൂടെ ആനയുടെ നീക്കം നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111881/aksaseendran)