---
title: "വിമാനം 12മണിക്കൂർ വൈകുന്നു: യാത്രക്കാരെ ദുരിതത്തിലാക്കി എയർ ഇന്ത്യ എക്സ്പ്രസ് "
english_title: "Airindia"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111893/airindia"
published_at: "2023-05-01T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644f581737fc4_download_(1).jpeg"
keywords: []
---

# വിമാനം 12മണിക്കൂർ വൈകുന്നു: യാത്രക്കാരെ ദുരിതത്തിലാക്കി എയർ ഇന്ത്യ എക്സ്പ്രസ് 

> **Lead Summary:** **കോഴിക്കോട്**: യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം. ദുബൈയിലേക്കുള്ള വിമാനം 12 മണിക്കൂറാണ് വൈകുന്നത്. ഇന്ന് രാവിലെ 8.30ന് പുറപ്പെടേണ്ട വിമാനമാണ് രാത്രി എട്ടിന് മാറ്റി ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. സാങ്കേതിക തടസമെന്ന് മാത്രമാണ് അധികൃതർ യാത്രക്കാർക്ക് നൽകിയിരിക്കുന്ന വിശദീകരണം. വൈകുന്നതിന് കൃത്യമായ വിശദീകരണം നൽകാനോ പരിഹാരം കാണാനോ അധികൃതർ തയാറായിരുന്നില്ല.

## Article Content

**കോഴിക്കോട്**: യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം. ദുബൈയിലേക്കുള്ള വിമാനം 12 മണിക്കൂറാണ് വൈകുന്നത്. ഇന്ന് രാവിലെ 8.30ന് പുറപ്പെടേണ്ട വിമാനമാണ് രാത്രി എട്ടിന് മാറ്റി ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. സാങ്കേതിക തടസമെന്ന് മാത്രമാണ് അധികൃതർ യാത്രക്കാർക്ക് നൽകിയിരിക്കുന്ന വിശദീകരണം. വൈകുന്നതിന് കൃത്യമായ വിശദീകരണം നൽകാനോ പരിഹാരം കാണാനോ അധികൃതർ തയാറായിരുന്നില്ല.

യാത്രക്കാർ ബഹളം വെച്ചതോടെയാണ് ഇവരെ റൂമുകളിലേക്ക് മാറ്റാൻ തയാറായത്. ടിക്കറ്റ് കാൻസൽ ചെയ്യണമെന്നുള്ളവർക്ക് അങ്ങനെ ചെയ്യാമെന്ന് അറിയിച്ചെങ്കിലും പണം തിരികെ നൽകുന്ന കാര്യത്തിൽ വ്യക്തത വരുത്തിയില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111893/airindia)