---
title: "കെ -റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി"
english_title: "The CM said that an environmental impact study has been conducted in connection with the K-Rail project"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/1119/the-cm-said-that-an-environmental-impact-study-has-been-conducted-in-connection-with-the-k-rail-project"
published_at: "2021-10-04T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615ad30259531_images (38).jpeg"
keywords: []
---

# കെ -റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

> **Lead Summary:** കെ -റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെന്റർ ഫോർ എൻവയോൺമെന്റ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് പഠനം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു . പദ്ധതിയുടെ ഭാഗമായി സമഗ്ര ആഘാത പഠനം നടത്തുമെന്നും പഠനത്തിനുള്ള ടെണ്ടർ നടപടി അവസാന ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

## Article Content

കെ -റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെന്റർ ഫോർ എൻവയോൺമെന്റ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് പഠനം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു . പദ്ധതിയുടെ ഭാഗമായി സമഗ്ര ആഘാത പഠനം നടത്തുമെന്നും പഠനത്തിനുള്ള ടെണ്ടർ നടപടി അവസാന ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി സാമൂഹിക ആഘാത പഠനം നടത്തുമെന്നും പാടശേഖരങ്ങൾക്ക് മുകളിൽ 88 കിലോമീറ്റർ ആകാശപാത ഉണ്ടാകുമെന്നും പറഞ്ഞ അദ്ദേഹം ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുമെന്നും കൂട്ടിച്ചേർത്തു.

കെ റെയിൽ സിൽവർ ലൈൻ അശാത്രീയമാണെന്നാണ് യു ഡി എഫ് യോഗം വിലയിരുത്തിയിരുന്നു. പാരിസ്ഥിതിക ആഘാതപഠനം പോലും നടത്താതെയാണ് ഭൂമി ഏറ്റെടുക്കാൻ നീക്കം നടക്കുന്നതെന്ന് യു ഡി എഫ് ആരോപിച്ചിരുന്നു.പദ്ധതി സുതാര്യമല്ലെന്നും ആനുപാതിക ഗുണം ലഭിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞിരുന്നു. പദ്ധതിക്കായുള്ള സ്ഥലമെടുപ്പ് നിയമം ലംഘിച്ചാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/1119/the-cm-said-that-an-environmental-impact-study-has-been-conducted-in-connection-with-the-k-rail-project)