---
title: "പരിസ്ഥിതി സൗഹൃദ ഉൽപ്പന്ന നിർമ്മാണവുമായി ഇരിക്കൂറിലെ എസ്.പി.സി കേഡറ്റുകൾ"
english_title: "S P C cadat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111911/s-p-c-cadat"
published_at: "2023-05-01T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644f6d4528610_Screenshot_2023-05-01-13-01-43-15_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പരിസ്ഥിതി സൗഹൃദ ഉൽപ്പന്ന നിർമ്മാണവുമായി ഇരിക്കൂറിലെ എസ്.പി.സി കേഡറ്റുകൾ

> **Lead Summary:** **ഇരിക്കൂർ**: ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എസ് .പി .സി യൂണിറ്റിന്റെ അവധിക്കാല ക്യാമ്പിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് കേഡറ്റുകൾ മാതൃകയായി . സ്കൂളിലെയും പരിസര പ്രദേശങ്ങളിലെയും ഓലകൾ, മാച്ചിപ്പട്ട , പാള, ന്യൂസ് പേപ്പറുകൾ എന്നിവ ഉപയോഗിച്ചാണ് കേഡറ്റുകൾ നിർമ്മാണ പ്രവർത്തനങ്ങൾ ചെയ്തത്.

## Article Content

**ഇരിക്കൂർ**: ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എസ് .പി .സി യൂണിറ്റിന്റെ അവധിക്കാല ക്യാമ്പിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് കേഡറ്റുകൾ മാതൃകയായി . സ്കൂളിലെയും പരിസര പ്രദേശങ്ങളിലെയും ഓലകൾ, മാച്ചിപ്പട്ട , പാള, ന്യൂസ് പേപ്പറുകൾ എന്നിവ ഉപയോഗിച്ചാണ് കേഡറ്റുകൾ നിർമ്മാണ പ്രവർത്തനങ്ങൾ ചെയ്തത്.

പരിശീലന പ്രവർത്തനങ്ങൾക്ക് പ്രവൃത്തി പരിചയ വിദ്യാഭ്യസ സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ സി പി ഷീജ കേഡറ്റുകൾക്ക് പരിശീലനം നൽകി.സ്കൂൾ പ്രവേശനോത്സവത്തിന് എല്ലാ ക്ലാസിലേക്കും കടയിൽ നിന്ന് വാങ്ങുന്ന വേസ്റ്റ് ബിന്നിന് പകരം പേപ്പർ വേസ്റ്റ് ബാസ്ക്കറ്റുകളും , ചൂലുകളും , പേപ്പർ ബാഗുകളും നൽകി സ്വീകരിക്കാനൊരുങ്ങുകയാണ് കേഡറ്റുകൾ . ഊർജ്ജ സംരക്ഷണ പ്രവർത്തനത്തിന്റെ പ്രതീകമായി പാളകൾ കൊണ്ടുള്ള വിശറികളുടെ നിർമ്മാണവും നടന്നു.

ഹെഡ്മിസ്ട്രസ് വി സി ശൈലജ, കമ്യൂണിറ്റി പോലീസ് ഓഫീസർ വി വി സുനേഷ് , കെ.പി സുനിൽകുമാർ ,ടി. വത്സലൻ , സി.കെ നിഷാറാണി, എം പി ബീന, എം താഹിറ, യു.കെ പ്രിയേഷ് , എം വി അഞ്ജന , സി.വി വത്സല എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111911/s-p-c-cadat)