---
title: "ഇരിക്കൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ എസ് പി സി യൂണിറ്റിൻ്റെ സെൽഫി-സെൽഫ് മോട്ടിവേഷൻ സമ്മർ ക്യാമ്പിന് തുടക്കമായി "
english_title: "Irikkkor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111923/irikkkor"
published_at: "2023-05-01T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644f7e9d99abf_Screenshot_20230501-141842_WhatsApp.jpg"
keywords: []
---

# ഇരിക്കൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ എസ് പി സി യൂണിറ്റിൻ്റെ സെൽഫി-സെൽഫ് മോട്ടിവേഷൻ സമ്മർ ക്യാമ്പിന് തുടക്കമായി 

> **Lead Summary:** **ഇരിക്കൂർ** :അന്നവും വെള്ളവും ഊർജ്ജവും വെറുതെ കളയുന്നവർ ഭൂമിയുടെ അവകാശികളല്ലെന്ന് വിളംബരം ചെയ്ത് ഇരിക്കൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ എസ് പി സി യൂണിറ്റിൻ്റെ സെൽഫി-സെൽഫ് മോട്ടിവേഷൻ സമ്മർ ക്യാമ്പ് ആരംഭിച്ചു. ഫോട്ടോഗ്രാഫറും പരിസ്ഥിതി പ്രവർത്തകനുമായ സി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചുറ്റുപാടുമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഓരോരുത്തർക്കും ഉത്തരവാദിത്തമുണ്ടെന്നും അവനവനെ ശക്തിപ്പെടുത്തുന്നതാണ് പരിഹാരങ്ങളിലേക്കുള്ള എളുപ്പവഴിയെന്നും പ്രകൃതിയെ അറിഞ്ഞ് പെരുമാറുന്നിടത്താണ് പുരോഗതിയെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**ഇരിക്കൂർ** :അന്നവും വെള്ളവും ഊർജ്ജവും വെറുതെ കളയുന്നവർ ഭൂമിയുടെ അവകാശികളല്ലെന്ന് വിളംബരം ചെയ്ത് ഇരിക്കൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ എസ് പി സി യൂണിറ്റിൻ്റെ സെൽഫി-സെൽഫ് മോട്ടിവേഷൻ സമ്മർ ക്യാമ്പ് ആരംഭിച്ചു. ഫോട്ടോഗ്രാഫറും പരിസ്ഥിതി പ്രവർത്തകനുമായ സി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചുറ്റുപാടുമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഓരോരുത്തർക്കും ഉത്തരവാദിത്തമുണ്ടെന്നും അവനവനെ ശക്തിപ്പെടുത്തുന്നതാണ് പരിഹാരങ്ങളിലേക്കുള്ള എളുപ്പവഴിയെന്നും പ്രകൃതിയെ അറിഞ്ഞ് പെരുമാറുന്നിടത്താണ് പുരോഗതിയെന്നും അദ്ദേഹം പറഞ്ഞു.

ഇരിക്കൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. ദിനേശൻ പതാക ഉയർത്തി .പ്രിൻസിപ്പൽ സി. റീന, ഹെഡ് മിസ്ട്രസ് വി സി ശൈലജ, സ്റ്റാഫ് സെക്രട്ടറി ടി. സുനിൽകുമാർ ,കമ്യൂണിറ്റി പോലീസ് ഓഫീസർ വി.വി സുനേഷ്, കെ.പി സുനിൽ കുമാർ ,ടി.വത്സലൻ എന്നിവർ സംസാരിച്ചു. സുസ്ഥിര ഉപഭോഗം, ഊർജജ സംരക്ഷണം, ആത്മഹത്യ പ്രവണത തടയൽ എന്നീ വിഷയങ്ങളിലൂന്നിയതാണ് ഈ വർഷത്തെ എസ്.പി.സി അവധിക്കാല ക്യാമ്പ് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111923/irikkkor)