---
title: "കുരുമുളക് വിലയില്‍ കുതിപ്പ്"
english_title: "Pepper price increasing"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11193/pepper-price-increasing"
published_at: "2021-11-17T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619485a4b5803_images - 2021-11-17T100116.373.jpeg"
keywords: []
---

# കുരുമുളക് വിലയില്‍ കുതിപ്പ്

> **Lead Summary:** **കൊച്ചി**: ആഭ്യന്തര വിപണിയില്‍ ആവശ്യം വര്‍ധിച്ചതു മൂലം കുരുമുളക് വിലയില്‍ കുതിപ്പ്.

## Article Content

**കൊച്ചി**: ആഭ്യന്തര വിപണിയില്‍ ആവശ്യം വര്‍ധിച്ചതു മൂലം കുരുമുളക് വിലയില്‍ കുതിപ്പ്.

ഒരാഴ്ചക്കിടയില്‍ കിലോഗ്രാമിന് 33 രൂപയാണ് ഉയര്‍ന്നത്. ചൊവ്വാഴ്ച മാത്രം കിലോഗ്രാമിന് ഒമ്ബത് രൂപ കൂടി. ഗാര്‍ബിള്‍ഡ് കുരുമുളകിന് വില 500 രൂപ കടന്നിരിക്കുകയാണ്. 514 രൂപയാണ് ഗാര്‍ബിള്‍ഡിന് വില. അണ്‍ഗാര്‍ബിള്‍ഡ് കുരുമുളകിന്റെ വില കിലോഗ്രാമിന് 494 രൂപയിലെത്തി.

ആഭ്യന്തര ഉപഭോഗം കൂടുന്നതിനാല്‍ ഡിമാന്‍ഡ് ക്രമാതീതമായി ഉയര്‍ന്നതാണ് കുരുമുളകിന്റെ വില ഉയരാന്‍ കാരണം. 2015ല്‍ കിലോഗ്രാമിന് 730 രൂപ വിലയുണ്ടായിരുന്ന കുരുമുളകിന്റെ വില ഓരോ വര്‍ഷവും ഇടിയുന്ന സാഹചര്യമായിരുന്നെങ്കിലും ഇപ്പോള്‍ വില ഉയര്‍ന്നത് പ്രതീക്ഷയ്ക്കു വക നല്‍കുന്നു. 2013ല്‍ 400 രൂപയിലെത്തിയ കുരുമുളക് വില പിന്നീട് ഉയര്‍ന്നാണ് 730ല്‍ എത്തിയത്. അതിനുശേഷം വേഗത്തില്‍ ഇടിഞ്ഞ് 270 രൂപ വരെ താഴ്ന്നു.

മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി തുടങ്ങിയ നഗരങ്ങളാണ് കുരുമുളകിന്റെ പ്രധാന ആഭ്യന്തര വിപണികള്‍. ദീപാവലിക്കു ശേഷവും ഡിമാന്‍ഡ് കുറയാത്തത് വില ഇനിയും ഉയരാനുള്ള കാരണമായേക്കും. ഈ സാധ്യത മുന്നില്‍ക‌ണ്ട് ചരക്ക് കൈയിലുള്ള കര്‍ഷകര്‍ അത് വില്‍ക്കാതെ സൂക്ഷിക്കുന്നുമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11193/pepper-price-increasing)