---
title: "എഫ് ഐ ടി യു വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെയ്ദിന റാലിയും സംഗമവും സംഘടിപ്പിച്ചു"
english_title: "F I T U"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111936/f-i-t-u"
published_at: "2023-05-01T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644f8edf3df96_IMG-20230501-WA0184.jpg"
keywords: []
---

# എഫ് ഐ ടി യു വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെയ്ദിന റാലിയും സംഗമവും സംഘടിപ്പിച്ചു

> **Lead Summary:** സുൽത്താൻ ബത്തേരി: എഫ് ഐ ടി യു വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരിയിൽ മെയ്ദിന റാലിയും സംഗമവും സംഘടിപ്പിച്ചു . ഭരണ കൂടങ്ങളുടെ തൊഴിലാളി വിരുദ്ധ കോർപ്പറേറ്റ് നയങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതികരളങ്ങൾ ഉയർന്ന് വരേണ്ടതുണ്ടെന്ന് സംഗമം ഉൽഘാടനം ചെയ്ത് കൊണ്ട് മൽസ്യതൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി അഫ്സൽ നവാസ് പറഞ്ഞു .

## Article Content

സുൽത്താൻ ബത്തേരി: എഫ് ഐ ടി യു വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരിയിൽ മെയ്ദിന റാലിയും സംഗമവും സംഘടിപ്പിച്ചു . ഭരണ കൂടങ്ങളുടെ തൊഴിലാളി വിരുദ്ധ കോർപ്പറേറ്റ് നയങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതികരളങ്ങൾ ഉയർന്ന് വരേണ്ടതുണ്ടെന്ന് സംഗമം ഉൽഘാടനം ചെയ്ത് കൊണ്ട് മൽസ്യതൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി അഫ്സൽ നവാസ് പറഞ്ഞു .

മുനിസിപ്പൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ചു റാലി നഗരം ചുറ്റി മുനിസിപ്പൽ ജംഗ്ഷനിൽ അവസാനിച്ചു . സംഗമത്തിൽ ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം അമ്പലവയൽ അദ്ധ്യക്ഷത വഹിച്ചു . വെൽഫയർ പാർട്ടി ജില്ലാ പ്രസിഡണ്ട് വി മുഹമ്മദ് ശരീഫ് , ഫൈസൽ പി എച്ച് , തനിമ അബ്ദുറഹിമാൻ എന്നിവർ ആശംസകൾ നേർന്നു . ഭാസ്കരൻ പടിഞ്ഞാറത്തറ സ്വാഗതവും കുഞ്ഞിമുഹമ്മദ് റിപ്പൺ നന്ദിയും പറഞ്ഞു . റാലിക്ക് സക്കീർ ഹുസൈൻ മീനങ്ങാടി , ഷബീർ ജാൻ , ഹംസ മേപ്പാടി , മുബീന പുൽപ്പള്ളി , മുരളീധരൻ പനമരം എന്നിവർ നേതൃത്വം നൽകി .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111936/f-i-t-u)