---
title: "പ്രചാരണ കൊഴുപ്പിൽ കർണാടകം: നിറ സാന്നിധ്യമറിയിച്ച് ജുനൈദ് കൈപ്പാണിയും"
english_title: "Junaid Kaipani"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111954/junaid-kaipani"
published_at: "2023-05-01T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644fa3d848d68_IMG-20230501-WA0195.jpg"
keywords: []
---

# പ്രചാരണ കൊഴുപ്പിൽ കർണാടകം: നിറ സാന്നിധ്യമറിയിച്ച് ജുനൈദ് കൈപ്പാണിയും

> **Lead Summary:** **ബംഗളുരു**:കർണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ജനതാദൾ എസ് നേതാവും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണിയും സജീവമായി രംഗത്തുണ്ട്. ജനതാദൾ എസ് സ്ഥാനാർഥികളുടെ വിജയം ഉറപ്പുവരുത്താൻ മുൻ മുഖ്യമന്ത്രിയും ജെ. ഡി. എസ് നേതാവുമായി എ. ച്ച്‌. ഡി കുമാരസ്വാമിയുടെ പ്രത്യേക നിർദേശത്തോടെ ക്രമീകരിച്ച മീഡിയ വാർ റൂം സംവിധാനത്തിലെ കർണാടകയ്ക്ക് പുറത്തുള്ള ഏക വ്യക്തിയാണ് ജുനൈദ് കൈപ്പാണി.

## Article Content

**ബംഗളുരു**:കർണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ജനതാദൾ എസ് നേതാവും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണിയും സജീവമായി രംഗത്തുണ്ട്. ജനതാദൾ എസ് സ്ഥാനാർഥികളുടെ വിജയം ഉറപ്പുവരുത്താൻ മുൻ മുഖ്യമന്ത്രിയും ജെ. ഡി. എസ് നേതാവുമായി എ. ച്ച്‌. ഡി കുമാരസ്വാമിയുടെ പ്രത്യേക നിർദേശത്തോടെ ക്രമീകരിച്ച മീഡിയ വാർ റൂം സംവിധാനത്തിലെ കർണാടകയ്ക്ക് പുറത്തുള്ള ഏക വ്യക്തിയാണ് ജുനൈദ് കൈപ്പാണി.

> വിദ്യാർത്ഥി കാലഘട്ടം മുതൽക്കു തന്നെ ഗൗഡ കുടുംബവുമായി ജുനൈദിനുള്ള ബന്ധം ഇപ്പോഴും ഊഷ്മളമായി തുടരുന്നു. താൻ ജില്ലാ പഞ്ചായത്ത് ജനപ്രതിനിധിയായതിന്റെ രണ്ടാവാർഷികം "ക്ഷേമോത്സവം"ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടും മുൻ പ്രധാനമന്ത്രി കൂടിയായ എച്ച്‌. ഡി. ദേവഗഗൗഡ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയുണ്ടായി.

120 ലധികം സീറ്റുകളിൽ ജെ. ഡി. എസ് വിജയപ്രതീക്ഷ വെക്കുന്നുണ്ടെന്ന് ജുനൈദ് പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യൻ സോഷ്യലിസ്റ്റ് കൗൺസിൽ പ്രതിനിധികളുടെ പങ്കാളിത്തത്തോടെ നടത്തിയ തിരെഞ്ഞെടുപ്പ് പിന്തുന്ന പ്രവർത്തനങ്ങളും കോർഡിനേറ്റ് ചെയ്തതും ജുനൈദാണ്. പ്രചാരണ പരിപാടികളിലും കുടുംബ സംഗമങ്ങളിലും പെങ്കടുത്തു സാന്നിധ്യം അറിയിച്ചുള്ള ജുനൈദിന്റെ സംസാരവും ഇടപെടലും ജെ. ഡി. എസ് നേതാക്കളുടെയും പ്രവർത്തകരുടെയും പ്രശംസ ഇതിനകം പിടിച്ചുപറ്റിയിരിക്കുകയാണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111954/junaid-kaipani)