---
title: "സൈബർ അധിക്ഷേപത്തിൽ മനം നൊന്ത് യുവതി ജീവനൊടുക്കി. "
english_title: "Frustrated with cyber abuse, the young woman committed suicide. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111977/frustrated-with-cyber-abuse-the-young-woman-committed-suicide"
published_at: "2023-05-01T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644fcede0d7de_xfxgxfgh.jpg"
keywords: []
---

# സൈബർ അധിക്ഷേപത്തിൽ മനം നൊന്ത് യുവതി ജീവനൊടുക്കി. 

> **Lead Summary:** സൈബർ അധിക്ഷേപത്തിൽ മനം നൊന്ത് യുവതി ജീവനൊടുക്കി. കോട്ടയത്താണ് സംഭവം. കടുത്തുരുത്തി കോതനല്ലൂർ സ്വദേശിനി ആതിരയാണ് ആത്മഹത്യ ചെയ്തത്. മരണത്തിൽ യുവതിയുടെ മുൻ സുഹൃത്തായ അരുൺ വിദ്യാധരനെതിരെ പൊലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തിട്ടുണ്ട്.

## Article Content

സൈബർ അധിക്ഷേപത്തിൽ മനം നൊന്ത് യുവതി ജീവനൊടുക്കി. കോട്ടയത്താണ് സംഭവം. കടുത്തുരുത്തി കോതനല്ലൂർ സ്വദേശിനി ആതിരയാണ് ആത്മഹത്യ ചെയ്തത്. മരണത്തിൽ യുവതിയുടെ മുൻ സുഹൃത്തായ അരുൺ വിദ്യാധരനെതിരെ പൊലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തിട്ടുണ്ട്.

ആതിരയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി അരുൺ മോശമായ രീതിയിൽ ഫേസ്ബുക്ക് പോസ്റ്റുകൾ ഇട്ടിരുന്നു. സംഭവം ഉന്നയിച്ച് ആതിര നേരിട്ട് പൊലീസിൽ പരാതിയും നൽകിയിരുന്നു. മണിപ്പൂരിലെ ഐ എ എസ് ഉദ്യോഗസ്ഥനായ മലയാളിയുടെ ഭാര്യാ സഹോദരിയാണ് മരിച്ച ആതിര. ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111977/frustrated-with-cyber-abuse-the-young-woman-committed-suicide)