---
title: "വന്ദേ ഭാരത് എക്സ്പ്രസിനു നേരെ കല്ലേറ്. "
english_title: "Stone pelting on Vande Bharat Express. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111984/stone-pelting-on-vande-bharat-express"
published_at: "2023-05-01T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644fd775ea055_vadhe_batrth.jpg"
keywords: []
---

# വന്ദേ ഭാരത് എക്സ്പ്രസിനു നേരെ കല്ലേറ്. 

> **Lead Summary:** വന്ദേ ഭാരത് എക്സ്പ്രസിനു നേരെ കല്ലേറ്. തിരൂർ സ്റ്റേഷന് സമീപം വൈകിട്ട് 5.20 ഓടെയാണ് സംഭവം. കല്ലേറിൽ ട്രെയിന്റെ ചില്ലിന് വിള്ളലുണ്ടായി. ആക്രമണത്തെ തുടർന്ന് ട്രെയിൻ 25 മിനിറ്റ് വൈകി. C- 4 കോച്ചിന്റെ 62, 63 സിറ്റിന്റെ വിൻഡോയ്ക്ക് നേരെയാണ് കല്ലേറ് ഉണ്ടായത്. അക്രമിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി മലപ്പുറം എസ് പി പറഞ്ഞു. പ്രദേശത്ത് പൊലീസ് തെരച്ചിൽ നടത്തുകയാണ്. തിരൂർ – തിരുനാവായ സ്റ്റേഷനിടയിലാണ് സംഭവമുണ്ടായത്. റെയിൽവേ പൊലീസ് കേസെടുക്കും.

## Article Content

വന്ദേ ഭാരത് എക്സ്പ്രസിനു നേരെ കല്ലേറ്. തിരൂർ സ്റ്റേഷന് സമീപം വൈകിട്ട് 5.20 ഓടെയാണ് സംഭവം. കല്ലേറിൽ ട്രെയിന്റെ ചില്ലിന് വിള്ളലുണ്ടായി. ആക്രമണത്തെ തുടർന്ന് ട്രെയിൻ 25 മിനിറ്റ് വൈകി. C- 4 കോച്ചിന്റെ 62, 63 സിറ്റിന്റെ വിൻഡോയ്ക്ക് നേരെയാണ് കല്ലേറ് ഉണ്ടായത്. അക്രമിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി മലപ്പുറം എസ് പി പറഞ്ഞു. പ്രദേശത്ത് പൊലീസ് തെരച്ചിൽ നടത്തുകയാണ്. തിരൂർ – തിരുനാവായ സ്റ്റേഷനിടയിലാണ് സംഭവമുണ്ടായത്. റെയിൽവേ പൊലീസ് കേസെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111984/stone-pelting-on-vande-bharat-express)