---
title: "മോഷണം നടത്താൻ പുലർച്ച വീട്ടില്‍ കയറിയ മോഷ്ടാവിനെ പൊലീസ് പിടികൂടി."
english_title: "The police caught the thief who entered the house at dawn to commit theft. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112005/the-police-caught-the-thief-who-entered-the-house-at-dawn-to-commit-theft"
published_at: "2023-05-01T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644fe9de17e3e_zdfxgxg.jpg"
keywords: []
---

# മോഷണം നടത്താൻ പുലർച്ച വീട്ടില്‍ കയറിയ മോഷ്ടാവിനെ പൊലീസ് പിടികൂടി.

> **Lead Summary:** **ന്യൂമാഹി: **മോഷണം നടത്താൻ പുലർച്ച വീട്ടില്‍ കയറിയ മോഷ്ടാവിനെ പൊലീസ് പിടികൂടി. കുഞ്ഞിന് ഛർദിയായതിനെ തുടർന്ന് ആശുപത്രിയിൽ പോയി അർധരാത്രി തിരിച്ചെത്തിയ വീട്ടുകാർ പൂട്ട് പൊളിക്കുന്ന ശബ്ദം കേട്ട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അവർ നടത്തിയ തിരച്ചിലില്‍ സണ്‍ഷെയ്ഡിന്റെ മൂലയില്‍ പതുങ്ങികിടക്കുകയായിരുന്ന കള്ളനെ പിടികൂടി. കൊയിലാണ്ടി സ്വദേശി ജബ്ബാറിനെ യാണ് ന്യൂ മാഹി പൊലീസ് പിടികൂടിയത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. ന്യുമാഹി അഴീക്കലിലെ തബ്രീഷ്- ഫര്‍ദാന ഫാത്വിമ ദമ്പതികളുടെ എഫ്.ആര്‍ ഹൗസിലാണ് പ്രതി ഒളിച്ചുകടന്നത്. പുലര്‍ച്ചെ ഒരുമണിയോടെ കവര്‍ച്ചക്കെത്തിയ ഇയാള്‍ വീടിന്റെ മുകളിലെ ടെറസിലൂടെ കയറി സ്റ്റെയര്‍കേസിന്റെ പൂട്ടുപൊളിക്കുകയായിരുന്നു.

## Article Content

**ന്യൂമാഹി: **മോഷണം നടത്താൻ പുലർച്ച വീട്ടില്‍ കയറിയ മോഷ്ടാവിനെ പൊലീസ് പിടികൂടി. കുഞ്ഞിന് ഛർദിയായതിനെ തുടർന്ന് ആശുപത്രിയിൽ പോയി അർധരാത്രി തിരിച്ചെത്തിയ വീട്ടുകാർ പൂട്ട് പൊളിക്കുന്ന ശബ്ദം കേട്ട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അവർ നടത്തിയ തിരച്ചിലില്‍ സണ്‍ഷെയ്ഡിന്റെ മൂലയില്‍ പതുങ്ങികിടക്കുകയായിരുന്ന കള്ളനെ പിടികൂടി. കൊയിലാണ്ടി സ്വദേശി ജബ്ബാറിനെ യാണ് ന്യൂ മാഹി പൊലീസ് പിടികൂടിയത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. ന്യുമാഹി അഴീക്കലിലെ തബ്രീഷ്- ഫര്‍ദാന ഫാത്വിമ ദമ്പതികളുടെ എഫ്.ആര്‍ ഹൗസിലാണ് പ്രതി ഒളിച്ചുകടന്നത്. പുലര്‍ച്ചെ ഒരുമണിയോടെ കവര്‍ച്ചക്കെത്തിയ ഇയാള്‍ വീടിന്റെ മുകളിലെ ടെറസിലൂടെ കയറി സ്റ്റെയര്‍കേസിന്റെ പൂട്ടുപൊളിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112005/the-police-caught-the-thief-who-entered-the-house-at-dawn-to-commit-theft)